KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സിഐടിയുവിന്റെ നേതൃത്വത്തിൽ ബി എസ് എൻ എൽ ഓഫീസിലേക്ക് മാർച്ച് നടത്തി

കാഞ്ഞിരപ്പള്ളി: കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി എസ് എൻ എൽ ഓഫീസിലേക്ക് മാർച്ച് നടത്തി. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെയായിരുന്നു മാർച്ച്.

സി ഐ ടി യു കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി പി കെ നസീർ ഉദ്‌ഘാടനം ചെയ്തു. കെ എൻ ദാമോദരൻ,, കെ സി സോണി, പി കെ സുധീർ, കെ എൻ സോമരാജൻ, എം എസ് മണിയൻ, കെ എം നാസർ, ഗ്രേസി ജോണി എന്നിവർ സംസാരിച്ചു. കാഞ്ഞിരപ്പള്ളി പേട്ട. ഗവ.ഹൈസ്കൂൾ പടിക്കൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്.

error: Content is protected !!