KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയത്തിന്റെ വികസനത്തിന് അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി

മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്തിന്റെ വികസനത്തിന് അടിയന്തിര നടപടികാൾ സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ് ഉറപ്പു നൽകി.
മുണ്ടക്കയത്തെ മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുക, ഉന്നത വിദ്യാഭ്യാസ സൗകര്യമൊരുക്കുക, ഭിന്നശേഷി – വയോജന – സൗഹൃദ പദ്ധതികൾക്ക് രൂപം നൽകുക, മുണ്ടക്കയം പഞ്ചായത്ത് ഓഫീസിലെ ഒഴിവുകൾ നികത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്രിക്ക് നിവേദനം നൽകി.
മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് രേഖാ ദാസ് ,വൈസ് പ്രസിഡണ്ട് ദിലീഷ് ദിവാകരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി വി അനിൽകുമാർ, മെംബർ ഷിജി ഷാജി, അഡ്വ.പി. ഷാനവാസ് എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിന്നത്.

error: Content is protected !!