KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ ദേവിഭാഗവത നവാഹയജ്ഞം തുടങ്ങി

ചിറക്കടവ് : മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവഭാഗമായി ദേവിഭാഗവത നവാഹയജ്ഞം തുടങ്ങി. നാരായണീയ കോകിലം ടി.എൻ.സരസ്വതിയമ്മയാണ് യജ്ഞാചാര്യ. സരസ്വതിയമ്മയുടെ ശിക്ഷണത്തിൽ ദേവീഭാഗവതം പഠിച്ച ശിഷ്യരുടെ പാരായണസമർപ്പണം കൂടിയാണ് നവാഹം.

ദേവസ്വംപ്രസിഡൻറ് ടി.പി. രവീന്ദ്രൻപിള്ള യജ്ഞം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.കെ. ബാബുരാജ് അധ്യക്ഷതവഹിച്ചു. സുമേഷ് ശങ്കർ പുഴയനാൽ, ടി.പി. മോഹനൻപിള്ള, സുരേഷ് കാരന്താനത്ത്, പി.ജി. ഗോപിനാഥപിള്ള എന്നിവർ പങ്കെടുത്തു. ദിവസവും രാവിലെ 7.30 മുതൽ വൈകീട്ട് അഞ്ചുവരെയാണ് പാരായണം. 24-ന് സമാപിക്കും. 25-ന് പ്രതിഷ്ഠാദിന ഉത്സവത്തിന് തന്ത്രി സന്തോഷ് നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും.

error: Content is protected !!