എസ് വി ആർ എൻ എസ് എസ് കോളജ്, വാഴൂർ – സസ്യശാസ്ത്ര മികവിന്റെ കലാലയം
വാഴൂർ∙ പരിസ്ഥിതി സൗഹൃദ കലാലയത്തിനു മാതൃകയാണ് വാഴൂർ എസ് വി ആർ എൻ എസ് എസ് കോളജ്. കോളജിന്റെ പരിസരത്തെ സവിശേഷതകളിലൊന്ന് നിരവധി നാടൻ മരങ്ങളുടെയും ചെടികളുടെയും സാന്നിധ്യമാണ്. സമ്പന്നമായ ജൈവവൈവിധ്യത്തിന് പേരുകേട്ട ഈ പ്രദേശം വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. എൺപതോളം ഇനം കുമിളുകൾ, 105 ഇനം ചിലന്തികൾ, 60 ഇനം പക്ഷികൾ, വിവിധയിനം ചെടികൾ, കരിമഞ്ഞൾ, ആദിവാസി ഇഞ്ചി, മരമഞ്ഞൽ, ഗരുഡക്കൊടി, കാട്ടുപാവലം തുടങ്ങി അപൂർവയിനം സസ്യങ്ങൾ കോളേജ് വളപ്പിൽ തന്നെ ധാരാളമായി കാണാം.
കോളജിന് ചുറ്റുമുള്ള ഹരിതാഭ കാമ്പസിന്റെ മനോഹാരിത വർദ്ധിപ്പിക്കുകയും പഠനത്തിനും ഗവേഷണം നടത്താനും അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുകയും ചെയ്യുന്നു പ്രദേശം ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് പേരുകേട്ടതാണ്. ഇത് വൈവിധ്യമാർന്ന സസ്യജാലങ്ങളുടെ വളർച്ചയെ പിന്തുണയ്ക്കുന്നു. കോളേജ് കാമ്പസ് തന്നെ പച്ചപ്പ് നിറഞ്ഞ മരങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു,ഉയർന്നു നിൽക്കുന്ന പലതരം മരങ്ങൾ ഇവിടെ കാണാം. ഈ മരങ്ങൾ തണൽ മാത്രമല്ല, കാമ്പസിന്റെ സൗന്ദര്യവും വർദ്ധിപ്പിക്കുന്നു. അതോടൊപ്പം ശാന്തവും ഉന്മേഷദായകവുമായ നല്ല അന്തരീക്ഷവും സൃഷ്ടിക്കുന്നു. ഈ സസ്യശാസ്ത്ര ഘടകങ്ങൾ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും സന്ദർശകർക്കും സമാധാനപരവും അനുകൂലവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു.
കുറുനരി, പുള്ള് നത്ത്, കാലൻ കോഴി, വേഴാമ്പൽ തുടങ്ങിയ പക്ഷി മൃഗാദികളേയും കോളജ് പരിസരത്ത് കാണാം. വിദ്യാർഥികൾക്കും പ്രകൃതി സ്‌നേഹികൾക്കും ഈ ആകർഷകമായ ആവാസവ്യവസ്ഥകൾ പഠിക്കാനും വൈവിധ്യമാർന്ന ജീവജാലങ്ങളേ കുറിച്ച് അറിയാനും അവസരമുണ്ട്. കോളജ് കാമ്പസും അതിന്റെ ചുറ്റുപാടും വൈവിധ്യമാർന്ന നാടൻ മരങ്ങളും പൂന്തോട്ടങ്ങളും സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട പഠനങ്ങളിലേക്ക് പ്രവേശിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നു.
27 ഏക്കർ സ്ഥലമുണ്ട് കോളജിന്. ഇതിൽ മൂന്നര ഏക്കർ കാമ്പസ് ഒഴിച്ചു ബാക്കിയുള്ള സ്ഥലം ജൈവവൈവിധ്യങ്ങളുടേതാണ്. ചെറു വനാന്തരീക്ഷമുള്ള കോളജിനെ പഠന വിധേയമാക്കുകയാണ് ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തിൽ. പക്ഷികൾ, വിവിധ ജീവജാലങ്ങൾ, ഇഴജന്തുക്കൾ, കുറ്റിച്ചെടികൾ, ആയുർവേദ സസ്യങ്ങൾ തുടങ്ങി വൈവിധ്യങ്ങളെ നേരിൽ കണ്ടും മനസിലാക്കിയും അടുത്തറിഞ്ഞും പഠിക്കാൻ ഇവിടെ അവസരമുണ്ട്. ബോട്ടണി വിഭാഗം മേധാവി ഡോ.കെ.ജയകുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നേതൃത്വം നൽകുന്നു. കോളജ് വളപ്പിൽ നടത്തിയ നിരന്തര നിരീക്ഷണത്തിലൂടെ 110 ഇനം ചിലന്തികളെയും കണ്ടെത്താൻ സാധിച്ചു. മറ്റ് വൈവിധ്യങ്ങളായ ജീവജാലങ്ങളും ,ചെടികളും, ഉൾപ്പെടെ പരിപാലിച്ചു കൊണ്ടും പഠനം ആസ്വാദകരമാക്കുകയാണ് ഇവിടെ.