ദുരന്തനിവാരണം, പ്രീ മൺസൂൺ – അടിയന്തര മുന്നൊരുക്കങ്ങൾ – പാറത്തോട് ഗ്രാമപഞ്ചായത്തുതലയോഗം ചേർന്നു.
പാറത്തോട് : ദുരന്തനിവാരണം, പ്രീ മൺസൂൺ – അടിയന്തര മുന്നൊരുക്കങ്ങൾ – പ്രതിരോധ പ്രവർത്തനങ്ങൾക്കുമുള്ള പാറത്തോട് ഗ്രാമപഞ്ചായത്തുതലയോഗം പഞ്ചായത്ത് പ്രസിഡൻറ് വിജയമ്മ വിജയലാല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്വേത , ഹെൽത്ത് ഇൻസ്പെക്ടർ റോയ് എന്നിവർ ഉൾപ്പെടുന്ന യോഗത്തിൽ , വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോണിക്കുട്ടി മഠത്തിനകം , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ജോസഫ് , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സോഫി ജോസഫ് , ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ ശശികുമാര്‍,ഡയസ് കോക്കാട്ട്, സിന്ധു മോഹനന്‍, ജോസിന അന്ന ജോസ്, റ്റി.രാജന്‍ , അന്നമ്മ വർഗീസ് , സുമിന അലിയാര്‍, അലിയാര്‍ കെ.യു, ആന്‍റണി ജോസഫ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, ഷാലിമ്മ ജെയിംസ്, സിയാദ് കെ.എ , കെ.പി സുജീലന്‍ , സെക്രട്ടറി അനൂപ് എന്‍ എന്നിവർ പ്രസംഗിച്ചു.