തെക്കേത്തുകവല, പൗവ്വത്തുകവല, മൂങ്ങത്രക്കവല…; കവലകളുടെ നാട് ചിറക്കടവ്

Posted on December 2, 2020 By adminBACKUPSNEWS UPDATErepeatഇന്നത്തെ പ്രധാന വാർത്തകൾ

പൊൻകുന്നം ∙ കവലകൾ പേരിനോട് കൂട്ടിച്ചേർത്ത കുറെ സ്ഥലങ്ങളുടെ നാടാണ് ചിറക്കടവ്. ഇക്കുറി തിരഞ്ഞെടുപ്പിന്റെ ആളും ആരവവുമില്ലാതെ കവലകൾ നിശബ്ദമെങ്കിലും സ്ഥാനാർഥികളുടെ പോസ്റ്ററുകളാൽ വർണാഭമാണ്. എല്ലാ തിരഞ്ഞെടുപ്പുകളിലും പകലന്തിയോളം വാഗ്‌ധോരണികൾ കൊണ്ടു നിറയുന്ന നാട്ടിലെ കവലകളിൽ ഇത്തവണ കോവിഡ്കാല തിരഞ്ഞെടുപ്പായതിനാൽ ആരവങ്ങളുയരുന്നില്ല.

ആവേശമുണർത്തുന്ന പ്രസംഗങ്ങൾ ഇല്ലെങ്കിലും കവലകളെല്ലാം കൊടി തോരണങ്ങളും സ്ഥാനാർഥികളുടെ പോസ്റ്ററുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മിക്ക കവലകളും രണ്ടും മൂന്നും വാർഡുകളുടെ അതിർത്തികൾ പങ്കിടുന്നതിനാൽ ഒരേ മുന്നണിയുടെ ഒന്നിലേറെ സ്ഥാനാർഥികൾ കവലകളിൽ ഇടംപിടിച്ചിട്ടുണ്ട്.

സർക്കാർ രേഖകളിലെല്ലാം കവലയെന്ന് കൂട്ടിച്ചേർത്ത് പേരായി മാറിയ ഇത്രയേറെ പ്രദേശം മറ്റൊരു നാട്ടിലുമില്ല. തെക്കേത്തുകവല, പൗവ്വത്തുകവല, മുട്ടത്തുകവല, ചേർപ്പത്തുകവല, കൈലാത്തുകവല, പ്ലാവോലിക്കവല, കളമ്പുകാട്ടുകവല, കിഴക്കേക്കവല, അട്ടിക്കവല, മൂങ്ങത്രക്കവല തുടങ്ങിയവയാണിവ. ഇവയിലെ കവല മാറ്റിയാൽ ആ നാടിന് ജനമനസ്സിൽ നിലനിൽപ്പില്ല. 

error: Content is protected !!