മണിപ്പൂർ കലാപം : കേരള പ്രവാസി സംഘം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : കേരള പ്രവാസി സംഘം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂർ കലാപത്തിൽ പ്രതിഷേധിച്ചു കൊണ്ട് കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് ഉദ്ഘാടനം ചെയ്തു. സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം ഷമിം അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി .

കേരള പ്രവാസി സംഘം സംസ്ഥാന കമ്മറ്റി അംഗങ്ങളായ എസ് അനിൽ , ഫാത്തിമ  ഇബ്രാഹിം,  ജില്ലാ സെക്രട്ടറി കെ ജി അജിത്ത്, ഇസ്മായിൽ മാടത്താനി എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് അബ്ദുൽ സലീം അധ്യക്ഷനായി.

error: Content is protected !!