KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എന്‍ ജയരാജ് അഭിനയിച്ച ഇരട്ട ചങ്കന്‍ ‘ 18ന് തീയേറ്ററുകളില്‍.

കാഞ്ഞിരപ്പള്ളി എംഎൽഎയും കേരള നിയമസഭാ ചീഫ് വിപ്പുമായ ഡോ എന്‍ ജയരാജ് ഒരു പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമയായ  ‘ ഇരട്ട ചങ്കന്‍ ‘ 18ന് തീയേറ്ററുകളില്‍. ജോബ് മൈക്കിള്‍ എംഎല്‍എയും സിനിമയിൽ ഒപ്പം അഭിനയിക്കുന്നുണ്ട്.

സംസ്ഥാനത്തെ കോളജുകളിലെ ലഹരിമരുന്ന് വില്‍പ്പനയും സോഷ്യല്‍ മീഡിയയുടെ അമിത സ്വാധീനവും ഈ ചിത്രത്തിന്റെ പ്രമേയമാണ. ക്രിസ്തു ജ്യോതി കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ജോണി ആശംസയാണ് ചിത്രം കഥയെഴുതി ഛായഗ്രഹണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

ക്രിസ്തു ജ്യോതി കോളജ് വിദ്യാത്ഥികള്‍,  സര്‍ഗ്ഗ ക്ഷേത്രയിലെ കലാകാരന്മാര്‍ എന്നിവര്‍ക്കൊപ്പം വരുണ്‍ ദേവ്, ഗീതാ ഷാരോണ്‍, ജോയിച്ചന്‍ ഓവേലി, മാധവന്‍ എടപ്പാള്‍, ഡോക്ടര്‍ പരമേശ്വരക്കുറുപ്പ്, പ്രചോദ് ഉണ്ണി, പ്രവീണ്‍ നിലാമ്പരന്‍, ലിജു യോഹന്നാന്‍ തുടങ്ങിയതാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നിര്‍മ്മിച്ച ഈ ചിത്രം ഓഗസ്റ്റ് 18ന് റിലീസ് ചെയ്യും.

error: Content is protected !!