മുൻ മണ്ഡലം പ്രസിഡന്റ് ജോബ് കെ വെട്ടം കോൺഗ്രസിൽ നിന്നും രാജി വച്ചു..
കോൺഗ്രസിൽ നിന്നും,
കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് മെമ്പർ സ്ഥാനത്ത് നിന്നും മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബ് കെ. വെട്ടം രാജി വച്ചു.
തുടർന്ന് ബാങ്ക് ഭരണ സമിതിക്കെതിരെയും കോൺഗ്രസിനെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് അദ്ദേഹം നടത്തിയ വാർത്ത സമ്മേളനം ഇവിടെ കാണുക.
15 കോടി രൂപയോളം നഷ്ടത്തിൽ ആയിരുന്ന കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ നഷ്ടം പകുതിയോളം കുറയ്ക്കുവാൻ മുൻ ഭരണ സമിതിക്ക് സാധിച്ചുവെന്നും ജോബ് കെ. വെട്ടം പറഞ്ഞു.
ജോബ് ഉൾപ്പെടെ അഞ്ച് ബാങ്ക് മെമ്പർമാർ കൂട്ട രാജി സമർപ്പിച്ചതോടെ, 20 മാസം കൂടി കാലാവധി ഉണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഭരണം വലിയ പ്രതിസന്ധിയിലായി..
ജോളി മടുക്കകുഴി, ജെസ്സി ഷാജൻ, മോഹനൻ ടി. ജെ., റാണി മാത്യു, ജോബ് കെ. വെട്ടം എന്നീ മെമ്പർമാരാണ് ഒരുമിച്ച് രാജി സമർപ്പിച്ചത്.
വാർത്ത സമ്മേളനത്തിന്റെ വീഡിയോ
കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :