“ദയക്ക് ഒരു കൈത്താങ്ങ്” പദ്ധതിയുടെ ഭാഗമായി പായസം ചലഞ്ച് നടത്തി
കാഞ്ഞിരപ്പള്ളി: വിവിധ കാരുണ്യ സഹായ പദ്ധതികളിലൂടെ ആയിരങ്ങൾക്ക് ആശ്വാസം ഏകുന്ന
കാഞ്ഞിരപ്പള്ളി ദയ പാലിയേറ്റീവ് കെയർ “ദയക്ക് ഒരു കൈത്താങ്ങ്” പദ്ധതിയുടെ ഭാഗമായി പായസം ചലഞ്ച് നടത്തി.
സ്പെഷ്യൽ സ്കൂൾ , മെഡിക്കൽ എക്യുമെന്റ് വിതരണം, പാലിയേറ്റീവ് കെയർ സൈക്യാട്രി സെന്റർ, ജനറൽ ഹോസ്പിറ്റലിൽ ഭക്ഷണ വിതരണം, ആംബുലൻസ് സർവീസ് ഉൾപ്പെടെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായ ‘ദയക്ക് ഒരു കൈത്താങ്ങ്’ പദ്ധതിയുടെ ഭാഗമായാണ് പായസം ചലഞ്ച് സംഘടിപ്പിച്ചത്.
വിവിധ സഹായ പദ്ധതികളിലൂടെ ആയിരങ്ങൾക്കാണ് ദയ പാലിയേറ്റീവ് നേതൃത്വത്തിൽ കാര്യണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ഇതിന്റെ ഭാഗമായാണ് പായസചലഞ്ച് ഒരുക്കിയത്. 1 ലിറ്റർ പായസം 200 രൂപ നിരക്കിൽ ഏതാണ്ട് 3000 പേർക്കാണ് പായസ വിതരണം നടത്തിയത്. പായസ വിതരണത്തിന്റെ ഉദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് നിർവഹിച്ചു.
ദയാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അസ്‌ലം T.M.ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ
അബ്ദുൽ ഹക്കിം ( വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് ), സാജിദ്. K. A., വസന്ത് തെങ്ങുംപള്ളി, നജീബ് കാഞ്ഞിരപ്പള്ളി, അബ്ദുൽ ജലീൽ,O. S, അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.