KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജനറൽ ആശുപത്രി ശുചീകരിച്ച് ഹരിത കർമ സേന

കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടം ചിറക്കടവ് പഞ്ചായത്ത് ഹരിത കർമ സേന ശുചീകരിച്ചു. കായകൽപം പരിശോധനയുടെ ഭാഗമായി ആശുപത്രിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ശുചീകരണ പ്രവർത്തനങ്ങൾ ദുരിതപ്പെടുത്തുകയും ചെയ്യുന്നതിന്‍റെ ഭാഗമായിട്ടാണ് ഹരിത കർമ സേന ആശുപത്രിയുടെ പുതിയ കെട്ടിടം ശുചീകരിച്ചത്.

ഹരിത കർമ്മ സേനാംഗങ്ങൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കെട്ടിടത്തിന്‍റെ അഞ്ചു നിലകളും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്‍റ് സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

വാർഡ് മെംബർ ആന്‍റണി മാർട്ടിൻ അധ്യക്ഷത വഹിച്ചു. സൂപ്രണ്ട് നിഷാ കെ. മൊയ്തീൻ, സെക്രട്ടറി പി.എ. ഷെരീഫ് , പിആർഒ ടോമിനോ ജോസഫ്, എച്ച്. അബ്ദുൾ അസീസ്, ശ്രീരേഖ, ഹരിത കർമ സേന കോ ഓർഡിനേറ്റർമാരായ രാധാമണി, ഓമന എന്നിവർ പ്രസംഗിച്ചു

error: Content is protected !!