ഡിവൈ എഫ് ഐ സെക്യുലർ സ്ട്രീറ്റ്: റാലിയും പൊതുസമ്മേളനവും നടത്തി.
കാഞ്ഞിരപ്പള്ളി : ഡിവൈ എഫ് ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും യോഗവും നടത്തി. പേട്ട കവലയിൽ ചേർന്ന പൊതുസമ്മേളനം എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗം എ എ അജേഷ് ഉൽഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് റിനോഷ് രാജേഷ് അധ്യക്ഷനായി.ബി ആർ അൻഷാദ്, അർച്ചന സദാശിവൻ, കുമാരി പി ആർ അനുപമ, കെ ആർ സെയ്ൻ, സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് എന്നിവർ സംസാരിച്ചു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള റാലി കാഞ്ഞിരപ്പള്ളി പേട്ട ഗവ.ഹൈസ്കൂൾ പടിക്കൽ നിന്നുമാണ് ആരംഭിച്ചത്