ഗുരു ഉപദേശങ്ങൾ മാനവരാശിക്ക് ;
വെള്ളാപ്പള്ളി നടേശൻ
മുണ്ടക്കയം: ശ്രീനാരായണ ഗുരുവിന്റെ ഗുരു ഉപദേശങ്ങൾ ഈഴവർക്ക് മാത്രമല്ല മാനവരാശിക്ക് മുഴുവനും വേണ്ടി ഉള്ളതാണ്. ഇന്ന് ഗുരുദർശനങ്ങൾ പഠനം നടത്താതെയും, ആത്മപരിശോധന ഇല്ലാത്തതും മൂലവും കേരളത്തിന്റെ പല പ്രദേശങ്ങളിലും ഭ്രാന്താലയമായി മാറിയതായി വെള്ളാപ്പള്ളി നടേശൻ .എസ്എൻഡിപി യോഗം ഹൈറേഞ്ച് യൂണിയൻറെ നേതൃത്വത്തിൽ മുണ്ടക്കയത്ത് നടന്ന ശ്രീനാരായണഗുരുദേവ മഹാജയന്തി സംഗമം ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ .
ആദർശ രാഷ്ട്രീയത്തെ കൊന്ന അവസരവാദ രാഷ്ട്രീയം തലപൊക്കിയ സാഹചര്യത്തിൽ മസിൽ പവർ, മാൻപവർ, മണിപ്പവർ, എന്നിവയ്ക്ക് മാത്രമാണ് ഇപ്പോൾ ഈ ലോകത്ത് വിലയുള്ളത്. ശ്രീനാരായണഗുരു നയിച്ചില്ലായിരുന്നെങ്കിൽ പിന്നോക്ക അഗസ്ത്യ വർഗ്ഗത്തിന്റെ സ്ഥിതി ഇപ്പോൾ എന്താകുമായിരുന്നു എന്നുള്ള ഒരു ചിന്ത ജനങ്ങൾക്ക് ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീനാരായണഗുരു കേരളത്തിന്റെ നവോത്ഥാന നായകനാണെന്ന് കൃഷി വകുപ്പ് മന്ത്രി പി . പ്രസാദ് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. മുണ്ടക്കയം
പുത്തൻപാലത്തിൽ നിന്നും
ആരംഭിച്ച ഘോഷയാത്രയിൽ യൂണിയനിലെ 38 ശാഖകളിൽ നിന്നായി
ആയിരക്കണക്കിന് ശ്രീനാരായണീയർ
മഹാജയന്തി അണിനിരന്നപ്പോൾ മുണ്ടക്കയം പട്ടണം മഞ്ഞനിറത്താൽ നിറഞ്ഞു. തുടർന്ന് സി.എസ്.ഐ ഹാളിലെ മഹാകവി കുമാരനാശാൻ നഗറിൽ നടന്ന മഹാജയന്തി സമ്മേളനം
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ചതയ ദിന സന്ദേശം നൽകി. ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്,
യൂണിയൻ യൂത്ത് മൂവ്മെൻറ് സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിച്ചു. ആൻ്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തി.
യൂണിയൻ സെക്രട്ടറി അഡ്വ: പി ജിരാജ് സ്വാഗതവും, പ്രോഗ്രാം കോഡിനേറ്റർ ഷാജി ഷാസ് കൃതജ്ഞതയും പറഞ്ഞു.
മികച്ച യുവ സംരഭകനും, ഓക്സിജൻ ഗ്രൂപ്പ് സി. ഇ. ഒ യുമായ ഷിജോ കെ.തോമസ്, മികച്ച ജീവകാരുണ്യ പ്രവർത്തകനും ,കെ എം എ മുൻ പ്രസിഡന്റുമായ അഡ്വ.ഷാനു കാസിം, ‘ മികച്ച ഗുരുദർശന പ്രചാരക ഡോ.ഗീത അനിയൻ എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു. യൂണിയന് കീഴിലെ ശാഖാംഗങ്ങളുടെ കുട്ടികളിൽ
വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയവർക്ക് അവാർഡും, നിർധന വൃക്കരോഗികൾക്ക് സഹായധനവും വിതരണവും വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ്
അഡ്വ.ലാലിറ്റ് എസ് .തകടിയേൽ, യോഗം ഡയറക്ടർ ബോർഡ് അംഗം ഡോ. പി.അനിയൻ, യൂണിയൻ കൗൺസിലർമാരായ സി.എൻ മോഹനൻ ,എം കെ രാജപ്പൻ, എം എ. ഷിനു, പി എ വിശ്വംഭരൻ ശോഭ യശോധരൻ, യൂണിയൻ വനിതാ സംഘം സെക്രട്ടറി സിന്ധു മുരളീധരൻ, വൈസ് പ്രസിഡണ്ട് പത്മിനി രവീന്ദ്രൻ, യൂണിയൻ യൂത്ത് മൂവ്മെൻ്റ് പ്രസിഡന്റ് എം പി ശ്രീകാന്ത്, സെക്രട്ടറി വിനോദ് പാലപ്ര, സംസ്ഥാന എംപ്ലോയീസ് പെൻഷനേഴ്സ് ഫോറം വൈസ് പ്രസിഡന്റ് അനിതാ ഷാജി,
സംസ്ഥാന എംപ്ലോയീസ് ഫോറം ജോയിൻറ് സെക്രട്ടറി എം, എം മജേഷ്, യൂണിയൻ സൈബർ സേന ചെയർമാൻ എം വി വിഷ്ണു, യൂണിയൻ എംപ്ലോയീസ് ഫോറം സെക്രട്ടറി വി വി അനീഷ് കുമാർ,
യൂണിയൻ എംപ്ലോയീസ് പെൻഷനേഴ്സ് ഫോറം സെക്രട്ടറി വി.വി. വാസപ്പൻ, യൂണിയൻ വൈദിക സമിതി
സെക്രട്ടറി പി.കെ ബിനോയ് ശാന്തി,
ബാലജനയോഗം ചെയർമാൻ അതുല്യ സുരേന്ദ്രൻ കുമാരി സംഘം കൺവീനർ മിന്നു ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പുത്തൻപാലത്തു നിന്നും ആരംഭിച്ച ഘോഷയാത്രയിൽ ആയിരങ്ങളാണ് പങ്കെടുത്തത്.