വൈദ്യുതി പോസ്റ്റ്‌ ഇടിച്ചു തകർത്ത് അപകടം; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

മുക്കൂട്ടുതറ : ചാത്തൻതറ – മുക്കൂട്ടുതറ റോഡിൽ വാഹനാപകടം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വണ്ടി ഇടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. ബുധനാഴ്ച ഉച്ചക്ക് 2:55 നാണ് സംഭവം. മുക്കൂട്ടുതറ നിന്നു ചാത്തൻതറയിലേക്ക് വരികയായിരുന്ന സ്കോർപിയോ വണ്ടിയാണ് വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തത്. മുസ്ലിം പള്ളിക്കു മുൻവശം നിയന്ത്രണം തെറ്റി ഇടിച്ചുകയറുകയായിരുന്നു വാഹനത്തിൽ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ആർക്കും കാര്യമായ പരിക്കില്ല.

error: Content is protected !!