കാഞ്ഞിരപ്പള്ളി പഴയ പള്ളി തിരുനാളിന് കൊടിയേറി.
കാഞ്ഞിരപ്പള്ളി : സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണവും പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളും സെപ്റ്റംബർ ഒന്ന് മുതൽ എട്ട് വരെ തീയതികളിൽ ആഘോഷിക്കുകയാണ്. തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് കത്തീഡ്രൽ വികാരി ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് പരിന്തിരിക്കൽ കൊടിയേറ്റി.
ഇന്ന് മുതൽ എട്ട് വരെ തീയതികളിൽ രാവിലെ അഞ്ചിന്, 6.30 ന്, എട്ടിന്, 10 ന്, ഉച്ചയ്ക്ക് 12 ന്, ഉച്ചകഴിഞ്ഞ് രണ്ടിന്ന്, 4.30 ന്, ഏഴിന് എന്നീ സമയങ്ങളിൽ പരി കുർബ്ബാന ഉണ്ടായിരിക്കുo. ഇന്ന് 4.30 ന് സീറോ മലബാർ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലുo, മൂന്നാം തീയതി 4.30 ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും, ഏഴാം തീയതി 4.30 ന് കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കലും, എട്ടാം തീയതി 4.30 ന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ എന്നിവർ പരി. കുർബ്ബാന അർപ്പിച്ച് സന്ദേശം നൽകുന്നതാണ്. തിരുനാൾ ദിവസങ്ങളിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളന്മാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. കുര്യൻ താമരശ്ശേരി, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവർ വിവധ ദിവസങ്ങളിൽ പരി. കുർബ്ബാന അർപ്പിക്കുന്നതാണ്.
സെപ്തംബർ മൂന്നാം തീയതി രാവിലെ 11.30 ന് കത്തീഡ്രൽ പള്ളിയിൽ നിന്നും പഴയപള്ളിയിലേക്ക് മരിയൻ തീർത്ഥാടനവും തുടർന്ന് മാർ ജോസ് പുളിക്കൽ സന്ദേശവും നൽകുo. തിരുനാൾ ദിവസങ്ങളിൽ വൈകുന്നേരം 6.15 ന് ജപമാല പ്രദക്ഷിണവും ഏഴാം തീയതി വൈകുന്നേരം ആറ് മണിക്ക് ദിവ്യകാരുണ്യ പ്രദക്ഷിണവും ഒട്ടും തീയതി വൈകുന്നേരം ആറ് മണിക്ക് തിരുനാൾ പ്രദക്ഷിണവും ഉണ്ടായിരിക്കും. ഇന്ന് മുതൽ എട്ടാം തീയതി വരെ തിരുനാളിനോട് അനുബന്ധിച്ച് മരിയൻ ഇന്റർ നാഷണൽ എക്സിബിഷനും ക്രമീകരിച്ചിട്ടുണ്ട്