KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഡ്രൈവർ മയങ്ങി, കാർ  വൈദ്യുതിപോസ്റ്റിടിച്ചു തകർത്ത്,  താഴ്ചയിലേക്ക് കീഴ്‌മേൽ  മറിഞ്ഞ്
അപകടം

പൊൻകുന്നം: ദേശീയപാതയിൽ 20-ാംമൈൽ പുളിക്കപ്പടിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു. 15 അടിയോളം താഴ്ചയിലേക്ക് കീഴ്‌മേൽ മറിഞ്ഞ കാറിന്റെ ഡ്രൈവർ നിസ്സാര പരിക്കുകളോടെ  രക്ഷപെട്ടു. ഞായറാഴ്ച പുലർച്ചെ ഒരുമണിക്കായിരുന്നു അപകടം.

കോട്ടയത്തുനിന്ന് കട്ടപ്പനയിലേക്ക് പോവുകയായിരുന്നു കാർ. ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ഇയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. റോഡരികിലെ വൈദ്യുതിപോസ്റ്റിലിടിച്ചതിന് ശേഷമാണ് താഴേക്ക് പതിച്ചത്. വൈദ്യുതിപോസ്റ്റ് ഒടിഞ്ഞുവീണു. കെ.എസ്.ഇ.ബി.ജീവനക്കാർ വൈദ്യുതബന്ധം വിച്ഛേദിച്ച് അപകടസാധ്യത ഒഴിവാക്കി. പകൽ രണ്ടുമണിയോടെയാണ് പ്രദേശത്ത് വൈദ്യുതിവിതരണം പുന:സ്ഥാപിച്ചത്.

error: Content is protected !!