KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പെനുവേൽ, എമ്മാനുവേൽ ആശ്രമങ്ങളുടെ സിൽവർ ജൂബിലി ആഘോഷിച്ചു.

കാഞ്ഞിരപ്പള്ളി: തമ്പലക്കാട് പെനുവേൽ,  എമ്മാനുവേൽ ആശ്രമങ്ങളുടെ സിൽവർ ജൂബിലി ആഘോഷം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു.
ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് മുഖ്യ പ്രഭാഷണം നടത്തി.
മത്തായി സ്മാരക ലൈബ്രറി മന്ദിരം ആന്റോ ആന്റണി  എംപി ഉദ്ഘാടനം ചെയ്തു. സ്ഥാപക ഡയറക്ടർ
വെച്ചൂക്കരോട്ടിനെ യോഗത്തിൽ വച്ച് ആദരിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ജസി ഷാജൻ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ, അംഗങ്ങളായ ബേബി വട്ടയ്ക്കാട്, അമ്പിളി ഉണ്ണികൃഷ്ണൻ, , ജോർജുകുട്ടി അഗസ്തി, ഫാദർ ബോബി സെബാസ്റ്റ്യൻ  മണ്ണംപ്ലാക്കൽ എന്നിവർ സംസാരിച്ചു.

error: Content is protected !!