KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സുവര്‍ണ ജൂബിലി തിളക്കത്തില്‍
സെന്‍റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളില്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്‍റ്

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്‍റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളില്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഇന്‍റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്‍റില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എട്ട് ടീമുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അഞ്ച് ടീമുകളും പങ്കെടുത്തു. ദ്രോണാചാര്യ കെ.പി. തോമസ് മാഷ് ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പൽ സിസ്റ്റര്‍ ലിറ്റില്‍ റോസ്, പിടിഎ എക്‌സിക്യൂട്ടീവ് മെംബര്‍ അഭിലാഷ് ചന്ദ്രന്‍, മുന്‍കായികാധ്യാപകന്‍ പി.ജെ. മാത്യു,  ജെസ്‌നാ മാത്യു, ഡിക്‌സന്‍ ഡോണി എന്നിവർ പ്രസംഗിച്ചു.

വിവിധ ജില്ലകളില്‍ നിന്ന് പങ്കെടുത്ത കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. തുടര്‍ന്നു നടന്ന സമാപന സമ്മേളനത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും കാഷ് അവാര്‍ഡും കരസ്ഥമാക്കിയ കിളിമല എസ്എച്ച് പബ്ലിക് സ്‌കൂളിനെയും രണ്ടാം സ്ഥാനവും കാഷ് അവാര്‍ഡും കരസ്ഥമാക്കിയ തിരുവല്ലാ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിനെയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും കാഷ് അവാര്‍ഡും കരസ്ഥമാക്കിയ കോട്ടയം എസ്എച്ച് മൗണ്ട് പബ്ലിക് സ്‌കൂളിനെയും രണ്ടാം സ്ഥാനവും കാഷ് അവാര്‍ഡും കരസ്ഥമാക്കിയ കുന്നുഭാഗം സെന്‍റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിനെയും അഭിനന്ദിച്ചു. എല്ലാ ടീം അംഗങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

error: Content is protected !!