കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ഭരണം കോൺഗ്രസ് തിരിച്ച് പിടിച്ചു
കാഞ്ഞിരപ്പള്ളി : സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ഭരണം കോൺഗ്രസ് തിരിച്ച് പിടിച്ചു. കോൺഗ്രസ് അംഗമായ സുനിൽ തേനംമ്മാക്കൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
സുനിൽ തേനം മ്മാക്കലിന് ആറും എൽ.ഡി.എഫിലെ പി.എ താഹക്ക് 5 വോട്ടും ലഭിച്ചു.
യു.ഡി.എഫ് അംഗങ്ങൾ നേരത്തേ കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തെ തുടർന്ന് ടി.എസ് .രാജൻ രാജിവച്ച ഒഴിവിലേക്കാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. 11 അംഗ ഭരണസമിതിയിലെ 6 അംഗങ്ങളായ അഡ്വ.പി.എ ഷെമീർ, അഡ്വ. സുനിൽ തേനംമ്മാക്കൽ, സക്കീർ കട്ടുപ്പാറ,നിബു ഷൗക്കത്ത്, നസീമ ഹാരീസ്, സിജ സക്കീർ എന്നിവരാണ് ടി.എസ്.രാജനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കേയാണ് യു.ഡി.എഫ് അംഗങ്ങൾ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.കഴിഞ്ഞ ബാങ്ക് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ടി.എസ്.രാജന് വ്യവസ്ഥകൾക്ക് വിധേയമായി പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണ നൽകുകയാണുണ്ടായത് .കരാർ കാലാവധി കഴിഞ്ഞിട്ടും ടി.എസ്.രാജൻ രാജി വയ്ക്കാതെ ഇടതുപക്ഷ അംഗങ്ങളുടെ പിന്തുണയോടെ വീണ്ടും പ്രസിഡന്റാകുകയാണുണ്ടായത്. കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് ടി.എസ്.രാജനെതിരെ അവിശ്വാസപ്രമേയത്തിനുള്ള നോട്ടീസ് നൽകിയത്.
വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ കടന്നുവന്ന നിരവധി ട്രേഡ് യൂണിയന്റെ ഭാരവാഹിയും നിലവിൽ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് ആൻഡ് എംപ്ലോയിസ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും രണ്ടാം തവണയും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗവും കൂടിയാണ്.
തെരഞ്ഞെടുപ്പിനു ശേഷം ടൗൺ ചുറ്റി പ്രകടനവും അനുമോദന സമ്മേളനവും നടത്തി ഡി.സി .സി ജനറൽ സെക്രട്ടറി പി എ ഷെമീറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു സി.സി സി ജനറൽ സെക്രട്ടറി റോണി കെ.ബേബി ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി.ജിരാജ് ,മണ്ഡലം പ്രസിഡന്റ് ബിജു പത്യാല,അഭിലാഷ് ചന്ദ്രൻ , ബ്ലോക്ക് ഭാരവാഹികളായ om ഷാജി ഫത്താക്ക് ആയിപ്പാറ ,സഹകരണ ബോർഡ് അംഗങ്ങളായ ഷീജസക്കീർ ,സക്കീർപ്പാറ,നിബു ഷൗക്കത്ത് നസീമ ഹാരിസ്,കെഎൻ നൈസാം ,നായിഫ് ഫൈസി,അൻവർഷാ കോനാട്ടുപറമ്പിൽ ,നിസുമോൻ ,കെ .എസ് .ഷിനാസ് ,ഷീജഗോപിദാസ് ,അഷറഫ് നെല്ലിമല പുതുപ്പറമ്പിൽ ,,ഇ എസ് സജി ,തുടങ്ങിയവർ സംസാരിച്ചു