KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഒരു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ മണിമലയാറ്റിൽ നിക്ഷേപിച്ചു.

എരുമേലി : സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ പൊതു ജലാശയങ്ങളിൽ മത്സ്യ നിക്ഷേപ പദ്ധതി പ്രകാരം മണിമലയാറ്റിലെ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നിക്ഷേപിച്ചു. ശനിയാഴ്ച എരുമേലി കൊരട്ടിയിൽ മണിമലയാറ്റിലെ മത്സ്യനിക്ഷേപത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് സുബി സണ്ണി നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാസര്‍ പനച്ചി, സുനില്‍ ചെറിയാന്‍, പാലാ മത്സ്യഭവന്‍ ഓഫീസര്‍ പ്രേമോള്‍ ദാസ് , പ്രൊജക്റ്റ് കോഡിനേറ്റര്‍ ആന്‍സി ഐസക്, അക്വാകള്‍ച്ചര്‍ ഓഫീസര്‍മാരായ ഷെര്‍ലി ബാബു, ഫാസില്‍ എ കെ, എന്നിവർ പങ്കെടുത്തു.

രോഹു, കാർപ്പ്,കട്ല തുടങ്ങിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് വിവിധ ആറുകളിൽ നിക്ഷേപിച്ചത്.

error: Content is protected !!