സി പി ഐ എം നേതാക്കളായിരുന്ന പി. ഐ. ഷുക്കൂർ, പി.ഐ. തമ്പി  അനുസ്മരണ ദിനചാരണം

കാഞ്ഞിരപ്പള്ളി: സി പി ഐ എം നേതാക്കളായിരുന്ന പി ഐ ഷുക്കൂർ, പി ഐ തമ്പി എന്നിവരുടെ അനുസ്മരണ ദിനത്തിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി, പാറത്തോട് എന്നീ ലോക്കൽ മേഖലകളിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടന്നു.

പി ഐ തമ്പിയുടെ അനുസ്മരണ സമ്മേളനം സി പി ഐ എം ഏരിയാ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്  ഉദ്ഘാടനം ചെയ്തു. ഷക്കീലാ നസീർ അധ്യക്ഷയായി. ടി കെ ജയൻ, കെ എൻ ദാമോദരൻ, കെ എസ് ഷാനവാസ്, ശ്രീകുമാർ എന്നിവർ സംസാരിച്ചു.

പാറത്തോട് ടൗണിൽ ചേർന്ന പി ഐ ഷുക്കൂറിൻ്റെ അനുസ്മരണ സമ്മേളനം സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം തങ്കമ്മ ജോർജുകുട്ടി ഉദ്ഘാടനം  ചെയ്തു. പി എസ് സുരേന്ദ്രൻ, പി കെ ബാലൻ, ടി ആർ രവിചന്ദ്രൻ ,വി എം ഷാജഹാൻ, മാർട്ടിൻ തോമസ്, സാജൻ വർഗീസ്, പി ഐ അഫ്സൽ എന്നിവർ സംസാരിച്ചു.

error: Content is protected !!