KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ടി. എസ്. കൃഷ്ണകുമാർ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്.

കാഞ്ഞിരപ്പള്ളി: ചേനപ്പാടി ഡിവിഷൻ അംഗം ടി. എസ്.കൃഷ്ണകുമാറിനെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തു.

പ്രസിഡണ്ട് അജിതാ രതീഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. വൈസ് പ്രസിഡണ്ടായിരുന്ന അഞ്ജലി ജേക്കബ് വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് ജോലിക്കായി വിദേശത്തേക്ക്  പോയതിനെ തുടർന്നാണ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കൃഷ്ണകുമാർ നേരത്തെ എരുമേലി പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു.  ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗവുമാണ്.

error: Content is protected !!