KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബസ് സ്കൂട്ടറിന് പിന്നിൽ തട്ടി  യാത്രികക്ക് പരുക്ക്

കാഞ്ഞിരപ്പള്ളി: കെ എസ് ആർ ടി സി ബസ് സ്കൂട്ടറിന് പിന്നിൽ തട്ടി സ്ക്കൂട്ടർ യാത്രികക്ക് തെറിച്ചു വീണ് പരുക്ക്.
മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയും  അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറിയുമായ റജീനാ റഫീക്കിനാണ് പരുക്ക്.

വെള്ളിയാഴ്ച രാവിലെ ദേശീയപാത 183ലെ പാറത്തോട്ടിൽ വെച്ചായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും വന്ന ബസ് മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്തു വരവേ മുണ്ടക്കയത്തു നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു വന്ന സ്കൂട്ടറിൻ്റെ പിന്നിൽ തട്ടുകയായിരുന്നു. മുഖത്തിന് പരിക്കേറ്റ റെജീനാ യെ 26-ാം മൈൽ മേരി ക്വീൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!