KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊതു ജലാശയങ്ങളിൽ  മത്സ്യ നിക്ഷേപം നടത്തി

മുണ്ടക്കയം : സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ പൊതു ജലാശയങ്ങളിൽ മത്സ്യ നിക്ഷേപ പദ്ധതി പ്രകാരം പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ മണിമലയാറ്റിലും, മീനച്ചിലാറ്റിലുമായി മൂന്നര ലക്ഷം ശുദ്ധജല മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

രോഹു, കാർപ്പ്,കട്ല തുടങ്ങിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഇതിൽ ഒരു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിലും, ഒരു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ എരുമേലിയിൽ കൊരട്ടി ആറ്റിലും, ഒന്നരലക്ഷം മത്സ്യ കുഞ്ഞുങ്ങളെ മുണ്ടക്കയത്ത് മണിമലയാറ്റിലും നിക്ഷേപിച്ചു.

മത്സ്യ നിക്ഷേപ പദ്ധതിയുടെ  നിയോജകമണ്ഡല തല ഉദ്ഘാടനം മുണ്ടക്കയത്ത്  പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ  നിർവഹിച്ചു

error: Content is protected !!