KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിശ്വകർമ ദിനാചരണം നടത്തി

കാഞ്ഞിരപ്പള്ളി : വി. എസ്. എസ് താലൂക്ക് യൂണിയൻ ചെറുവള്ളിയിൽ  വിശ്വകർമ ദിന ശോഭയാത്ര നടത്തി.വി. എസ്. എസ് താലൂക്ക് യൂണിയൻ വിശ്വകർമ ദിനാഘോഷം ജില്ല വൈസ് പ്രസിഡന്റ്‌ കെ. ആർ വേണു ഉദ്ഘാടനം ചെയ്തു യൂണിയൻ സെക്രട്ടറി കെ. ബി. ബിജുമോൻ. യൂണിയൻ ട്രഷറർ കെ. പി രാജൻ എന്നിവർ പ്രസംഗിച്ചു.

ഇളമ്പള്ളി : വി.എസ്. എസ് ഇളമ്പള്ളി ശാഖ കുടുംബ യോഗം വിശ്വകർമ ദിനം ആഘോഷിച്ചു. പ്രസിഡന്റ്‌ എം. എൻ. ദാസപ്പൻ പതാക ഉയർത്തി. വിശ്വകർമ ദേവ പൂജ, വിശ്വകർമ സഹസ്ര നാമർച്ചന, പ്രസാദ വിതരണം എന്നിവ നടന്നു.  വിശ്വകർമ ദിന സമ്മേളനത്തിൽ ഷാജി കൊറ്റാരത്തിൽ വിശ്വകർമ ദിന സന്ദേശം നൽകി. ബിൽജിത് കുമാർ, മനോജ്‌,ലതാ ദാസപ്പൻ,സിന്ധു മനോജ്‌ എന്നിവർ പ്രസംഗിച്ചു.

വണ്ടൻപതാൽ : വി. എസ്. എസ് വണ്ടൻ പതാൽ ശാഖ വിശ്വകർമ ദിനം ആഘോഷിച്ചു. പ്രസിഡന്റ്‌ കെ. കെ. മധു പതാക ഉയർത്തി. വിശ്വകർമ പൂജ, അർച്ചന, മധുര പലഹാര വിതരണം എന്നിവ നടത്തി. സെക്രട്ടറി മനോജ്‌ കുമാർ വിശ്വകർമ ദിന സന്ദേശം നൽകി. സുരേഷ് കുമാർ, പി. കെ. ഷണ്മുഖൻ, രാജേഷ്, കെ. പി. രാജൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!