കനറാ ബാങ്ക് മണിമല ശാഖയുടെ പ്രവർത്തനം ആരംഭിച്ചു

മണിമല : കനറാ ബാങ്ക് മണിമല ശാഖയുടെ പ്രവർത്തനം മാർക്കറ്റ് ജംഗ്ഷനിൽ പഞ്ചായത്ത് ബിൽഡിങ്ങിൽ ആരംഭിച്ചു. ഉദ്‌ഘാടനം മണിമല പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമൺ , വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് ടീ.എസ് ശ്രീജിത്ത് എന്നിവർ ചേർന്ന് നിർവഹിച്ചു.

കനറാ ബാങ്ക് റീജിയണൽ മാനേജർ ശ്രീ അജയ് പ്രകാശ് ഡി.എസ് അദ്ധ്യക്ഷത വഹിച്ചു. പിജെ ജോസഫ് കുഞ്ഞു , .ഫാദർ മാത്യു താന്നിയത്ത്, .ഓ .എൻ ഗോപാലകൃഷ്ണൻ , അബ്ദുൾകരിം, സിറിൽ തോമസ് എന്നിവർ ആശംസകൾ നേർന്നു.

error: Content is protected !!