KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഫാ. ഫെലീഷ്യൻ OFM -CAP (കുര്യാച്ചൻ – 86) നിര്യാതനായി.

ആനക്കല്ല്: വയലിൽ പരേതനായ ചാക്കോ ഔസേപ്പ് – ഏലിക്കുട്ടി ദമ്പതികളുടെ മകൻ ഫാ. ഫെലീഷ്യൻ OFM -CAP (കുര്യാച്ചൻ – 86) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഭരണങ്ങാനം അസീസി ആശ്രമത്തിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച് ആശ്രമദേവാലയത്തിലെ കല്ലറയിൽ സംസ്കരിക്കും.

പരേതൻ 65 വർഷമായി കപ്പൂച്ചിൻ സഭാംഗമായി പഞ്ചാബ്, തിരുവനന്തപുരം, കൊല്ലം, തോപ്രാംകുടി, മുണ്ടക്കയം, സെന്‍റ് ജോൺസ് കട്ടപ്പന സ്ഥലങ്ങളിൽ സേവനം അനുഷ്ഠിച്ചതിനു ശേഷം മുണ്ടക്കയം പെട്രോപിയോ ആശ്രമത്തിൽ വിശ്രമിക്കുകയായിരുന്നു. ഭൗതികശരീരം ശനിയാഴ്ച രാവിലെ 7.30 മുതൽ ഭരണങ്ങാനം അസീസി ആശ്രമത്തിൽ പൊതുദർശനത്തിന് വയ്ക്കും.
സഹോദരങ്ങൾ: റോസമ്മ വർക്കി (പെണ്ണമ്മ) കുന്നേപ്പറമ്പിൽ \ (അരുവിത്തുറ), പരേതരായ ജോസഫ് (കുഞ്ഞുകുട്ടി) കടുമേനി, അച്ചാമ്മ ചുമപ്പുങ്കൽ (കപ്പാട്), മറിയമ്മ തോമസ് ചമ്പക്കര (ഏന്തയാർ), തോമസ് (കുഞ്ഞമ്മൻ, ആനക്കല്ല്), ചാക്കോ (പാപ്പച്ചൻ, ആനക്കല്ല്).

error: Content is protected !!