KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ദേശീയ രക്തദാന ദിനാചരണവും : ജില്ലാതല സന്നദ്ധരക്തദാന ക്യാമ്പ്

കാഞ്ഞിരപ്പള്ളി : ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും മുണ്ടക്കയം ലയൺസ്‌ ക്ലബ്ബിന്റെയും കാഞ്ഞിരപ്പള്ളി
സെന്റ് ഡൊമിനിക്‌സ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെയും
പാലാ ബ്ലഡ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ ദേശീയ രക്തദാന ദിനാചരണവും ജില്ലാതല സന്നദ്ധരക്തദാന ക്യാമ്പും
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിൽ വെള്ളിയാഴ്ച നടക്കും.കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും നേതൃത്വത്തിൽ നടക്കുന്ന ആയുഷ്മാൻ ഭവ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ വർഷം ദേശീയ രക്തദാന ദിനാചരണം നടത്തുന്നത്.

      കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനവും രക്തദാന ക്യാമ്പും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.  പാറത്തോട്  പഞ്ചായത്ത് പ്രസിഡന്റ്  വിജയമ്മ വിജയലാൽ ആധ്യക്ഷയാകും. സമ്മേളനത്തിൽ ആരോഗ്യ കേരളം  ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ്‌മോഹൻ മുഖ്യപ്രഭാഷണവും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌ കോളേജ്  പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് സന്ദേശവും നൽകും.
error: Content is protected !!