916 കോകോബ്രാൻഡ് വെളിച്ചെണ്ണയെക്കുറിച്ചുള്ള വ്യാജ വാർത്തകൾക്കുള്ള മറുപടി

916 കോകോബ്രാൻഡ് വെളിച്ചെണ്ണയിൽ മായം തെളിയിച്ചാൽ നൂറു പവൻ സ്വർണ്ണസമ്മാനം നൽകുന്നതാണ് എന്ന കമ്പനിയുടെ വെല്ലുവിളി ഇതുവരെ ഏറ്റെടുക്കുവാൻ ആരും ധൈര്യം കാണിച്ചിട്ടില്ല എങ്കിലും, അവർക്കെതിരെ =നിരവധി വ്യാജവാർത്തകൾ പുറത്തു വരുന്നുണ്ട്. 916 ന് എതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഭൂരിഭാഗം ഉപഭോക്താക്കൾക്കും അറിയാമെങ്കിലും, ചുരുക്കം ചിലരെ അത് ബാധിച്ചിട്ടുണ്ട്. അവർക്ക് വ്യകത്മായ മറുപടിയുമായി അരുൺ തോമസ് – ഡയറക്ടർ – പി.ആർ. എത്തിയത് ഏവർക്കും ആശ്വാസമായി .

അരുൺ തോമസ് പ്രസിദ്ധീകരിച്ച മറുപടി ഇവിടെ വായിക്കുക. :

വടക്കൻ കേരളത്തിലെ കൊപ്ര ഉൽപ്പാദനത്തിലും, വിതരണത്തിലും 118 വർഷത്തെ പാരമ്പ്യരമുള്ള ചെട്ടിയാകുന്നേൽ ഓയിൽ ഇൻഡസ്ട്രീസ് & എക്സ്‌പോർട്സ് ആണ് 916 കോകോ ബ്രാൻഡ് വെളിച്ചെണ്ണയുടെ ഉൽപ്പാദകർ. ഇന്ത്യയിലെ വെളിച്ചെണ്ണ വിപണിയിൽ ഉൽപ്പാദനം, സംഭരണം, വിതരണം എന്നിവ നേരിട്ട് നടത്തുന്ന അപൂർവം സ്ഥാപനങ്ങളിൽ ഒന്നാണിത്. ഇടനിലക്കാരില്ലതെ വടക്കൻ കേരളത്തിൽ നിന്നും ശേഖരിക്കുന്ന മികച്ചയിനം തേങ്ങ, ഞങ്ങളുടെ സ്വന്തം യാർഡിൽ തന്നെ മായം ചേർക്കാതെ കൊപ്രയാക്കി മാറ്റി സ്വന്തം മില്ലിൽ ഉൽപ്പാദിപ്പിക്കുന്ന 916 വെളിച്ചെണ്ണ, അതിൻ്റെ സ്വാഭാവിക നിറത്തിലും ഗുണത്തിലും തന്നെ മാർക്കറ്റിൽ ലഭ്യമാക്കുന്നു.

ഇനി സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിക്കുന്ന വ്യാജ വാർത്തയും, ആരോപണത്തെക്കുറിച്ചും പറയാം

ഏതാനം വർഷങ്ങൾക്ക് മുൻപ് ടി വാർത്തയിൽ കാണിക്കുന്ന വ്യക്തിയുടെ ഭാഗത്തു നിന്നും വന്ന സമാന ആരോപണത്തെ തുടർന്ന് വിശദമായ പരിശോധനകൾ വിവിധ സർക്കാർ അന്വേഷണ ഏജൻസികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടു ഉള്ളതാണ്. അതിൻ്റെ ഫലം നിങ്ങൾക്ക് വിവരാവകാശം ഉൾപ്പെടെയുള്ള വഴികളിലൂടെ കണ്ടെത്താവുന്നതാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അന്നും ഇന്നും ഞങ്ങൾ ഒരു കാര്യം മാത്രം പറയുവാൻ ആഗ്രഹിക്കുന്നു. 916 കോകോബ്രാൻഡ് വെളിച്ചെണ്ണയിൽ മായം തെളിയിച്ചാൽ നൂറു പവൻ സ്വർണ്ണസമ്മാനം നൽകുന്നതാണ്. മാത്രവുമല്ല ഒപ്പം ഒന്ന് രണ്ടു കാര്യങ്ങൾ കൂടി പറഞ്ഞു കൊള്ളട്ടെ.

നിഷ്‌പക്ഷ മാധ്യമ പ്രവർത്തകർ എന്ന് അവകാശപ്പെടുന്നവർ വർഷങ്ങൾക്ക് മുൻപ് നടന്നു എന്ന് പറയപ്പെടുന്ന സംഭവത്തെക്കുറിച്ചു ഈ വാർത്ത സംപ്രേക്ഷണം ചെയ്യുമ്പോൾ എന്ത് കൊണ്ട് ഞങ്ങളുടെ ഭാഗം / അഭിപ്രായം ചോദിച്ചില്ല.?

ഞങ്ങളുടെ വെളിച്ചെണ്ണയിൽ മായം കലർന്നിട്ടു ഉണ്ടോയെന്ന് നിങ്ങൾക്കോ / അക്കാലയളവിൽ ആരോപണം ഉന്നയിച്ച വ്യക്തിക്കോ ഏതു ലാബിലും പരിശോധിക്കാമല്ലോ…. എന്ത് കൊണ്ട് അത് ചെയ്‌തില്ല ?

തെളിവുകൾ ഇല്ലാതെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെ പേര് എടുത്ത് പറഞ്ഞു ആരോപണം ഉന്നയിക്കുന്നതിലെ ഗൂഢ ലക്‌ഷ്യം എന്താണ് ?

ചിപ്‌സ് കേടായതിനു പിന്നിൽ 916 വെളിച്ചെണ്ണയാണ് കാരണം എന്ന് എങ്ങനെ നിങ്ങൾ ഉറപ്പിച്ചു ? അതിനായി എന്തെങ്കിലും പരിശോധന നടത്തിയോ? ചിപ്സ് നിർമാണ സമയത്തോ / പാക്കിങ് സമയത്തോ നിങ്ങൾ ആരോപിക്കുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നോ ?

വാർത്തയിൽ ആരോപിക്കുന്നത് പോലെ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചുവെങ്കിൽ ടൺ കണക്കിന് ചിപ്സ് നിർമ്മിക്കണം. അതിനുള്ള സൗകര്യങ്ങൾ ടി വ്യക്തിക്ക് ഉണ്ടോ? ഇനി അതല്ല ടി. വിഡിയോയിൽ കാണുന്നത് അനുസരിച്ചുള്ള ചിപ്സ് നിർമ്മാണം ആണെങ്കിൽ ദിവസങ്ങൾ എടുക്കും എന്ന് സാമാന്യ ബോധം ഉള്ളവർക്ക് മനസിലാകും.

പ്രചരിക്കുന്ന വീഡിയോയിലെ ആരോപണ പ്രകാരം വെളിച്ചെണ്ണ തിളച്ചപ്പോൾ കളർ മാറി / മണമുണ്ടായി എന്നാണല്ലോ. അപ്പോൾ എന്ത് കൊണ്ട് അതിൻ്റെ കാരണങ്ങൾ അന്വേഷിക്കുകയോ ചിപ്സ് നിർമ്മാണം നിർത്തുകയോ ചെയ്‌തില്ല? ഇനി ഇതൊന്നുമല്ല ചിപ്സ് പാക്ക് ചെയ്യുമ്പോൾ ഈ വിഷയം അപ്പോൾ ഒന്നും ശ്രദ്ധയിൽ പെടാതെ ഇരുന്നത് എന്ത് കൊണ്ട് ? ഇതൊക്കെ കൂട്ടിവായിക്കുമ്പോൾ മറ്റാരുടെയോ തിരക്കഥ അനുസരിച്ചു പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് താങ്കളെന്നു സാമാന്യ ബോധമുള്ള ആർക്കും മനസിലാകും.

എന്തായാലും 916 കോകോബ്രാൻഡ് വെളിച്ചെണ്ണ വാങ്ങി എന്ന് പോലും ഉറപ്പില്ലാത്ത ഒരാളെ ഉപയോഗിച്ച്, യാതൊരു പ്രായോഗിക ചിന്തകൾ പോലും ഇല്ലാതെ വൻകിട വെളിച്ചെണ്ണ ലോബികളുടെ പിൻബലത്തിൽ നടത്തുന്ന ഇത്തരം പ്രവർത്തനം മാധ്യമ ലോകത്തിനു തന്നെ നാണക്കേടാണ് എന്ന് ഓർമ്മിപ്പിക്കട്ടെ.

ഇനി അടഞ്ഞു കിടക്കുന്ന 916 കോകോബ്രാൻഡ് വെളിച്ചെണ്ണയുടെ ഓഫീസിനെ കുറിച്ച്

916 കോകോബ്രാൻഡ് വെളിച്ചെണ്ണ വാങ്ങിയവർക്ക് അറിയാം ഓരോ പായ്കിലും ഞങ്ങളുടെ ഉൽപ്പാദന, പാക്കിങ്, മാർക്കറ്റിംഗ് സ്ഥലങ്ങളുടെ അഡ്രസ്സ് വിശദമായി കൊടുത്തിട്ടുണ്ട്. അതിൽ മറ്റ് സ്ഥലങ്ങളുടെ അഡ്രസ്സ് മറച്ചു വെച്ച് ഒരിടം മാത്രം കാണിച്ച മാധ്യമ പ്രവർത്തകൻ മാധ്യമ ലോകത്തെ തന്നെ നശിപ്പിക്കുന്ന “പെയിഡ് ജേർണലിസ”ത്തിൻ്റെ പ്രചാരകൻ ആയിരിക്കുമെന്ന് പൊതുജനം കരുതും എന്നതിൽ സംശയമില്ല

ടി. വിഡിയോയിൽ കാണിച്ച ഓഫീസ് എന്ന പഴകിയ, പൊളിഞ്ഞു വീഴാറായ കെട്ടിടം ഞങ്ങളുടെ തന്നെയാണ് എന്ന കാര്യത്തിൽ ഒരു സംശയവും ആർക്കും വേണ്ട. ടി കെട്ടിടം ഞങ്ങളുടെ ആരംഭകാലത്തിലെ ഉള്ളതാണ്. കമ്പിനിയുടെ വികസനത്തിനൊപ്പം കേരളത്തിൽ പാലാ അടക്കമുള്ള സ്ഥലങ്ങളിൽ കൂടുതൽ ഓഫീസുകൾ ആരംഭിക്കുകയും കൂടുതൽ സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് മാറുകയും ചെയ്തു. എങ്കിലും ഞങ്ങളുടെ പ്രയാണം ആരംഭിച്ച ആ കെട്ടിടം ഇന്നും ഞങ്ങൾ കാത്തുപരിപാലിക്കുന്നു.

ഞങ്ങളുടെ 916 കോകോബ്രാൻഡ് വെളിച്ചെണ്ണ ഉപയോഗിക്കുന്ന നൂറു കണക്കിന് ചിപ്സ് / സ്‌നാക്‌സ് നിർമ്മാണ യൂണിറ്റുകൾ, ഹോട്ടലുകൾ, കേറ്ററിംഗ് സ്ഥാപനങ്ങൾ, വിവിധ ആരാധന ആലയങ്ങൾ എന്നിവ നമ്മുടെ കേരളത്തിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ലക്ഷക്കണക്കിന് സാധാരണക്കാരായ ജനങ്ങളും. നിങ്ങൾക്ക് അവരോടും അഭിപ്രായം തേടാവുന്നതാണ്. അല്ലെങ്കിൽ ഇപ്പോഴും ഞങ്ങളുടെ പ്രോഡക്റ്റ് മാർക്കറ്റിൽ ലഭ്യമാണ്. നിങ്ങൾക്ക് ഏതു ലാബിലും പരിശോധിച്ച് നൂറു പവൻ നേടാനുള്ള അവസരവുമുണ്ട്.

അരുൺ തോമസ്
ഡയറക്ടർ – പി.ആർ.

error: Content is protected !!