KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ SFI യ്ക്ക് ഉജ്ജ്വല വിജയം..

കാഞ്ഞിരപ്പള്ളി :മഹാത്മാഗാന്ധി സർവ്വകലാശാല 2023 24 അധ്യയന വർഷത്തെ കലാലയ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ 4 കോളേജുകളിലും എസ്എഫ്ഐ മുഴുവൻ സീറ്റിലും വിജയിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ്  കോളേജ്, എരുമേലി എംഇഎസ് കോളേജ്,  മുരിക്കുംവയൽ ശ്രീ ശബരീശ കോളേജ്, കാഞ്ഞിരപ്പള്ളി ഐഎച്ച്ആർഡി കോളേജ് എന്നീ കോളേജുകളിലാണ് എസ്എഫ്ഐ വിജയിച്ചത്.

ഏരിയയിലെ ഉജ്ജ്വല വിജയത്തിൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിജയഹ്ലാദ  പ്രകടനം നടത്തി. ഏരിയാ കമ്മിറ്റി സെക്രട്ടറി സ. ലിനു കെ ജോൺ, പ്രസിഡൻ്റ് അമൽ ഡൊമിനിക്, ജില്ലാ കമ്മിറ്റി അംഗം അസ്‌ലം മുഹമ്മദ്, തുടങ്ങിയവർ വിജയികളെ അഭിവാദ്യം ചെയ്തു. ഏരിയാ ജോ.സെക്രട്ടറി ആസിഫ് അമാൻ, വൈസ് പ്രസിഡൻ്റ് അഞ്ജു ലോറൻസ് ഏരിയാ കമ്മിറ്റി അംഗങ്ങളായ ആസിഫ് ബിൻ കരീം, ജോർജുകുട്ടി സി ജേ, അജ്മൽ നൗഷാദ്, ആദിൽ ഷാ, ജോർജ് എം രാജു, അസിം, സനിൽ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!