KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പെരുവന്താനം സെന്റ്‌ ആന്റ്ണീസ് കോളേജിൽ സംരംഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു.

പെരുവന്താനം : സെന്റ്‌ ആന്റ്ണീസ് കോളേജിൽ കേന്ദ്ര ഗവണ്മെന്റ് ചെറുകിട വ്യവസയ മന്ത്രലയവുമായി ചേര്‍ന്ന് ഏകദിന വ്യവസായ സംരംഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു. കോളേജ് ഓഡിററ്റോറിയത്തിൽ പ്രിന്‍സിപ്പൽ ഡോ. ആന്റണി ജോസഫിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ കഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അജിത രതീഷ്‌ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ. എസ്.എം. ഇ ജോയിന്റ് ഡയറക്ടര്‍ വിശേഷ് അഗര്‍വാൾ ,സി. ഡി.എസ്. ചെയര്‍പെര്‍സൺ പെരുവന്താനം ഇസി.മോള്‍ ബിപിൻ , സി.ഡി.എസ് പെരുവന്താനം ചെയര്‍പെര്‍സൺ കുഞ്ഞുമോള്‍ ശിവദാസൻ അസര്‍ ബിൻ ഇസ്മൈൽ കോ-ഓര്‍ഡിനേറ്റർ ജില്ല മിഷൻ ഇടുക്കി ), ജതുറാം വൈസ്, പ്രിൻസിപ്പൽമാരായ റെസ്നി മോൾ ഇ. എ , സുപര്‍ണ്ണാ രാജു, ബോബി കെ മാത്യു, രതീഷ്‌ പി ആർ , അക്ഷയ് മോഹൻദാസ്‌ , നെജി നാസർ . എന്നിവര്‍ പ്രസംഗിച്ചു .

error: Content is protected !!