യു.ഡി.എഫ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്ര നടത്തി
കാഞ്ഞിരപ്പള്ളി : ഇടത് സർക്കാരിന്റെ ഭരണ പരാജയം മൂലം സംസ്ഥാനം നേരിടുന്ന വൻ സാമ്പത്തിക ബാധ്യതകൾ നികുതി വർദ്ധനവിലൂടെയും മറ്റും ജനങ്ങളെ അടിച്ചേൽപ്പിക്കാനുള്ള ഏത് നീക്കത്തെയും ചെറുക്കുമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് അഭിപ്രായപ്പെട്ടു. പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആനക്കല്ലിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം പേട്ടക്കവലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു പത്യാലയുടെ അധ്യക്ഷതയിൽ എം.എസ്.എഫ് സംസ്ഥാന ജോയിൻറ് സെക്രട്ടറി ബിലാൽ റഷീദ് മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയംഗം തോമസ് കുന്നപ്പള്ളി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പി.എ ഷെമീർ, റോണി.കെ.ബേബി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പി.ജീരാജ്, യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജോയി മുണ്ടാമ്പള്ളി, വി.എസ്. അജ്മൽഖാൻ , മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാസർ കോട്ടവാതുക്കൽ,സെൻട്രൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. സുനിൽ തേനമ്മാക്കൽ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്റ്റെനിസ്ലാവോസ് വെട്ടിക്കാട്ട്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ നായിഫ് ഫൈസി, നിബു ഷൗക്കത്ത്,എം.കെ ഷമീർ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒ.എം.ഷാജി,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മണി രാജു, റോസമ്മ അഗസ്തി,രാജു തേക്കുംതോട്ടം, ബ്ലെസി ബിനോയ്, കോൺഗ്രസ് ബ്ളോക്ക് ഭാരവാഹികളായ ദിലീപ് ചന്ദ്രൻ,അബ്ദുൽ ഫത്താഹ്, പി.എ.താജു ,സജാസ് കളരിക്കൽ, ബിനു കുന്നുംപുറം,നസീമ ഹാരിസ് , കെ.എസ് .ഷിനാസ്, അസീബ് ഈട്ടിക്കൽ, ഫസിലി കോട്ടവാതുക്കൽ , അൻവർഷ കോനാട്ട് പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
നേരത്തേ ആന്റോ ആന്റണി എം.പി ആനക്കല്ലിൽ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു . യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ മുഖ്യപ്രഭാഷണം നടത്തി.പദയാത്രക്ക് എം.ഐ.നൗഷാദ് , അഫ്സൽ കളരിക്കൽ , അൽഫാസ് റഷീദ്, ബിജു ശൗര്യാംകുഴി, പി.യു. ഇർഷാദ്, ഷാജി പെരുന്നേപറമ്പിൽ , റോബിറ്റ് മാത്യു എന്നിവർ നേതൃത്വം നൽകി.