ഏഴ് രണ്ട് പതിനാല് ഇരട്ടക്കുട്ടികൾ മുരിക്കുംവയൽ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ അഭിമാനം

മുണ്ടക്കയം : മുരിക്കുംവയൽ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിനോടനുബന്ധിച്ചുള്ള യുപി – ഹൈസ്കൂൾ വിഭാഗങ്ങളിലാണ് പതിനാല് ഇരട്ടക്കുട്ടികൾ വിദ്യാഭ്യാസം നടത്തുന്നത്.

ആറാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന ജിയയും ജെഫിനും മുണ്ടക്കയം പുലിക്കുന്ന് കുന്നുംപുറത്ത് കിഷോർ – അജിത ദമ്പതികളുടെ മക്കളാണ്.ഏഴാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന അശ്വതി ബിനോജും അർച്ചനാ ബിനോജും പുലിക്കുന്ന് കോമളാംകുഴിയിൽ ബിനോജ് – മിനി ദമ്പതികളുടെ മക്കളും കടമാൻതോട് പ്ലാമുട്ടിൽ അശോക് കുമാർ- ജയശ്രീ ദമ്പതികളുടെ മക്കളായ അഭിനവ് പി അശോകും അഭിഷേക് പി അശോകുമാണ് .ഇരട്ടകളായ അലൻ സാജുവും അൽവിൻ സാജുവും ഒൻപതാം ക്ലാസിലാണ് പഠിക്കുന്നത് .ഇവർ പാക്കാനം പാറാം തോട് സാജു – റിൻസി ദമ്പതികളുടെ മക്കളാണ്. മുരിക്കുംവയൽ തെക്കേപീടികയിൽ സി ജോ_ ലീന ദമ്പതികളുടെ മക്കളായ സോനാ സിജോയും ഒൻപതാം ക്ലാസിലാണു് പഠിക്കുന്നത്. പത്താം ക്ലാസിൽ പഠനത്തിനെത്തുന്ന കൃഷ്ണയും ശിവയും മുരിക്കുംവയൽ പുളിമാക്കൽ പുരയിടത്തിൽ സജി – ലത ദമ്പതികളുടെ മക്കളും അഞ്ജിത, ആദിത്യൻ എന്നിവർ വണ്ടൻപതാൽ ആർ പി സി യിൽ കൊല്ലം പറമ്പിൽ വിനോദ് – ബിന്ദു ദമ്പതികളുടെ മക്കളുമാണ്.

ഈ സ്കൂളിന് തന്നെ അഭിമാനമായി കഴിഞ്ഞിട്ടുള്ള ഈ പതിനാലു വിദ്യാർത്ഥികളും പഠനത്തിലും സ്പോർട്സിലും ഒക്കെ ഒന്നാമതു തന്നെയാണെന്ന് ഇവരെ പഠിപ്പിക്കുന്ന അധ്യാപകരും ഒപ്പം പഠിക്കുന്ന കുട്ടികളും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു.

error: Content is protected !!