കൂവപ്പള്ളി ഹോളിക്രോസിൽ ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഉദ്ഘാടനം അഡ്വ: ചാണ്ടി ഉമ്മൻ എം.എൽ.എ നിർവ്വഹിച്ചു

കാഞ്ഞിരപ്പള്ളി : ലോക മാനസികാരോഗ്യദിനാചരണത്തിന്റെ ഭാഗമായി കൂവപ്പള്ളി ഹോളി ക്രോസ് ഹോസ്പിറ്റൽ ആന്റ് മെന്റൽ ഹെൽത്ത് സെന്ററിൽ ആരോഗ്യവും ക്ഷേമവും കണക്കിലെടുത്ത് ബന്ധപ്പെട്ട വിഷയങ്ങളിൽ ബോധവത്ക്കരണ ക്ലാസ്സ് , എക്സിബിഷൻ, തെരുവുനാടകം എന്നിവ നടത്തി. അഡ്വ: ചാണ്ടി ഉമ്മൻ എം. എൽ. എ ഉദ്ഘാടനം നിർവ്വഹിച്ചു.

സിസ്റ്റർ ജോസിയ കൂനംപാറയിൽ അധ്യക്ഷത വഹിച്ചു. പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ മുഖ്യപ്രഭാഷണം നടത്തി. ഡോ: മിനു റോസ് പോൾ ബോധവത്കരണ ക്ലാസ് നയിച്ചു. ഫാ: ബോബി അലക്സ് മണ്ണംപ്ലാക്കൽ, അഡ്വ ജീൻസി ജോസഫ് , ഫാ: റോയ് മാത്യു വടക്കേൽ , അനു ഡോം എന്നിവർ പ്രസംഗിച്ചു.

error: Content is protected !!