KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അമോണിയാ  ചേർത്ത റബ്ബർ പാൽ കയറ്റിവന്ന ടാങ്കർ ലോറി തോട്ടിലേക്ക് മറിഞ്ഞു..തോടും കിണറുകളും മലിനമായി.

എലിക്കുളം – മഞ്ചക്കുഴി – തമ്പലക്കാട് റോഡിൽ പൊതുകത്ത്  അമോണിയ ചേർത്ത റബ്ബർ പാൽ കയറ്റിവന്ന ടാങ്കർ ലോറി തോട്ടിൽ മറിഞ്ഞു.

ബുധനാഴ്ച രാത്രിയാണ് സംഭവം. തമ്പലക്കാടുള്ള സ്വകാര്യ ഫാക്ടറിയിൽ നിന്നും റബ്ബർ പാൽ കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്.

ലോറിയിൽ നിന്നും തോട്ടിലേക്ക് വീണ റബർ പാൽ, തോട്ടിലൂടെ ഒഴുകി പടർന്ന്, സമീപത്തെ കിണറുകളും മീനച്ചിൽ തോടും മലിനമായി. തോട്ടിലെ മീനുകൾ ചത്തുപൊങ്ങി. പരിസരമാകെ രൂക്ഷ ഗന്ധം നിറഞ്ഞു.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഫയർ ആന്റ് റെസ്ക്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർ നടപടികൾ  സ്വീകരിച്ചു

.

തോട്ടിലൂടെ അമോണിയ കലർന്ന റബർ പാൽ ഒഴുകിയപ്പോൾ
error: Content is protected !!