മുണ്ടക്കയത്ത് ഹരിത കർമസേന പ്ലാസ്റ്റിക് ശേഖരിച്ചു സൂക്ഷിച്ചരുന്ന കെട്ടിടത്തിനു തീപിടിച്ചു

മുണ്ടക്കയം: മുണ്ടക്കയത്ത് ബസ് സ്റ്റാൻഡിന് സമീപത്ത്, ഹരിത കർമസേന പ്ലാസ്റ്റിക്കുകൾ സൂക്ഷിച്ച കെട്ടിടത്തിനു തീപിടിച്ചു.
കൃഷിഭവനോട് ചേർന്ന് പഞ്ചായത്തിന്റെ എം.സി.എഫ് ആയി പ്രവർത്തിക്കുന്ന കെട്ടിടമാണ് കത്തി നശിച്ചത്.
ഞായറാഴ്ച പുലർച്ചെ നാലുമണിയോടുകൂടിയാണ് തീപിടുത്തമുണ്ടായത്.

കാഞ്ഞിരപ്പള്ളിയിൽ നിന്നും പീരുമേട്ടിൽ നിന്നുമെത്തിയ അഗ്നി രക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് തീ അണയ്ക്കാനായത്. കെട്ടിടം പൂർണമായും കത്തി നശിച്ചു. ഈ കെട്ടിടത്തിന് സമീപത്ത് കൃഷിഭവൻ, പഞ്ചായത്ത് ഓഫീസ്, മൃഗാശുപത്രി, ഹോമിയോ ആശുപത്രി, ഐ.സി.ഡി.എസ് ഓഫീസ് തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. തീപിടുത്തമുണ്ടായി വളരെ വൈകാതെ അറിയാൻ സാധിച്ചത് വലിയ അപകടം ഒഴിവാക്കി.

പഞ്ചായത്തിന്റെ എം, സി ,എഫ്. പ്രവർത്തിച്ചിരുന്ന കെട്ടിടം മുണ്ടക്കയം ബസ്റ്റാന്റിനോട് ചേർന്ന് ആളൊഴിഞ്ഞ പ്രദേശതാണ്. ഇവിടെ രാത്രികാലങ്ങളിൽ ഇവിടെ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായിരുന്നു. മദ്യ -മയക്കുമരുന്ന് സംഘങ്ങളുടെയും സാമൂഹ്യവിരുദ്ധരുടെയും രാത്രികാലങ്ങളിലെ പ്രധാന കേന്ദ്രമാണ് ഈ കെട്ടിടവും പരിസരപ്രദേശവും.

error: Content is protected !!