KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി. സി. ജോർജ് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയോ ? ഷോൺ ജോർജ് കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി..

കാഞ്ഞിരപ്പള്ളി : പി. സി. ജോർജിന്റെ ജനപക്ഷം സെക്കുലർ പാർട്ടി, എൻഡിഎയിലേക്കെന്ന് സൂചന. പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജ്, ഇത്തവണ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ബിജിപി പിന്തുണയോടെ മത്സരിക്കുവാൻ സാധ്യതയേറി.

ജനപക്ഷം ചെയർമാൻ ഷോൺ ജോർജ് വെള്ളിയാഴ്ച തിരുവന്തപുത്ത് ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തി കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ അനൗദ്യോഗിക കൂടികാഴ്ചയെന്ന് ഷോൺ ജോർജ് മാധ്യമങ്ങ​ളോട്പ്രതികരിച്ചു

നിര്‍ണായകമായ ലോകസ്ഭ തിരഞ്ഞടുപ്പില്‍ എൻഡിഎയിൽ ലോക്‌സഭാ സ്ഥാനാർത്ഥി നിർണയം പുരോഗമിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച്ച. വെള്ളിയാഴ്ച ഉച്ചയോടുകൂടിയാണ് അദ്ദേഹം ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിൽ എത്തിയത്. തിരുവനന്തപുരത്ത് കെ സുരേന്ദ്രൻ നടത്തിയ വാർത്താ സമ്മേളനത്തിന് ശേഷമായിരുന്നു കൂടിക്കാഴ്ച് നടന്നത്.

error: Content is protected !!