KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മണിമല ആറ്റിൽ ഒഴുക്കിൽ പെട്ട് യുവാവ് മുങ്ങി മരിച്ചു ; ശനിയാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായി, ഞായറാഴ്ച മൃതദേഹം കണ്ടെടുത്തു

എരുമേലി: കൊരട്ടി പഴയ പള്ളിക്കു സമീപം മണിമല ആറ്റുതീരത്തുനിന്നും മുള വെട്ടാൻ എത്തിയ സംഘത്തിലെ മണിമലയാറ്റിൽ ശനിയാഴ്ച കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. റാന്നി ആങ്ങമുഴി മുട്ടത്തിൽ സന്തോഷ്‌ (42) ആണ് മരിച്ചത് . ഞായറാഴ്ച രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ മുള വെട്ടി ഒഴുക്കിയ സ്ഥലത്തിന് അടുത്തുനിന്ന് തന്നെയാണ് രവിലെ ഒൻപതു മണിയോടെ മൃതദേഹം കണ്ടെത്തിയത്.

മുള വെട്ടി ആറ്റിലൂടെ ഒഴുക്കി സംഘത്തിലെ മറ്റു രണ്ടു പേർ ഓട്ടോയിൽ മടങ്ങിയിരുന്നു. മുളയുമായി സന്തോഷ്‌ ആറ്റിലൂടെയാണ് മടങ്ങിയത്. മുള അടുപ്പിക്കുന്ന കടവിൽ മുന്നേ ഓട്ടോയിൽ എത്തിയ സംഘത്തിന് മുള മാത്രം ഒഴുകിയെത്തുന്നതാണ് കാണാനായത്.
വിവരം അറിഞ്ഞു മുണ്ടക്കയം, എരുമേലി സ്റ്റേഷനുകളിൽ നിന്ന് പോലീസും കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർ ഫോഴ്‌സും എത്തി നാട്ടുകാരുടെ സഹായത്തോടെ രാത്രി വൈകിയും തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായിരുന്നില്ല

വെളിച്ചക്കുറവും വെള്ളത്തിനടിയിൽ ഉള്ള ചെളിയും ഒഴുക്കിൽപെട്ട് എത്തിയ തടികളും സ്കൂബ ഡൈവേഴ്‌സിനും മോട്ടോർബോട്ടുകളുടെ പ്രവർത്തനങ്ങൾകും തടസമായി.മതിയായ വെളിച്ച സംവിധാനങ്ങളോ മോട്ടോർ സംവിധാനമോ ഇല്ലാതെയുള്ള ഔദ്യോഗിക സംഘങ്ങളുടെ തിരച്ചിൽ പ്രതിഷേധത്തിനും കാരണാമായി. പുലർച്ചെമുതൽ തന്നെ നാട്ടുകാരായ ചെറുപ്പക്കാർ സന്തോഷിനയുള്ള തിരച്ചിൽ ആരംഭിച്ചിരുന്നു.

error: Content is protected !!