ജയരാജ് എംഎൽഎയുടെ സമവായ ഫോർമുല.. ഹൈമാറ്റ്സ് ലൈറ്റിന്റെ കാൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലും, പ്രകാശം പൂഞ്ഞാർ മണ്ഡലത്തിലും..
കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ മണ്ഡലത്തിന്റ പരിധിയിൽ സ്ഥിതി ചെയ്യുന്ന മേരി ക്വീൻസ് ആശുപത്രിയുടെ മുൻപിൽ ഹൈമാറ്റ്സ്
ലൈറ്റ് വേണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി എം എൽ എ യ്ക്ക് നിവേദനം ലഭിച്ചാൽ
എന്തുചെയ്യും..?
ആശുപത്രിയുടെ മുൻപിൽ കൂടിയുള്ള കാഞ്ഞിരപ്പള്ളി – എരുമേലി റോഡിന്റെ ഇടതുവശം പൂഞ്ഞാർ മണ്ഡലത്തിലും, വലതുവശം കാഞ്ഞിരപ്പള്ളി മണ്ഡലത്തിലുമാണ്. മണ്ഡലം മാറി ലൈറ്റ് അനുവദിക്കുവാൻ സാധിക്കാത്തതിനാൽ,
ഹൈമാറ്റ്സ് ലൈറ്റിന്റെ കാൽ റോഡിന്റെ വലതുവശത്തുള്ള കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ സ്ഥപിച്ച് , പ്രകാശം റോഡിന്റെ ഇടതുവശത്ത് പൂഞ്ഞാർ മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയുടെ മുൻഭാഗത്തു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത
കാഞ്ഞിരപ്പള്ളി എം എൽ എ ഡോ. എൻ. ജയരാജിന്റെ സമവായ ഫോർമുല ഇതാ..
വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :