മലയോര കർഷകർക്ക് നീതി ഉറപ്പാക്കുവാൻ എരുമേലി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ പദയാത്ര നടത്തി ; യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഉപരോധം ഉദ്ഘാടനം ചെയ്തു.
എരുമേലി : മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡണ്ട് ബിനു മറ്റക്കര പാക്കാനത്തു നിന്നും പുഞ്ചവയൽ പുലിക്കുന്ന വഴി എരുമേലി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ പദയാത്ര കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി എ സലിം ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 9 30 ന് ആരംഭിച്ച പദയാത്ര മൂന്നു പി എമ്മിന് എരുമേലി പേട്ട കവലയിൽ എത്തിച്ചേർന്നപ്പോൾ നടത്തിയ പൊതുസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. തുടർന്ന് നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ എരുമേലി ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു.
ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ, പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് അഡ്വ.സതീഷ് കുമാർ,കെ എസ് രാജു, റോയി കപ്പിലുമാക്കൽ,മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് മാരായ ടിവി ജോസഫ്,നൗഷാദ് ഇല്ലിക്കൽ സജി കൊട്ടാരം,ടി എം ഖനീഫ,വിജയമ്മ ബാബു നാസർ പനച്ചിയിൽ, മറിയാമ്മ സണ്ണി, ബിനോയി ഇലവൂങ്കൽ, വസന്ത് തെങ്ങുപള്ളി, സലിം കണ്ണങ്കര തുടങ്ങിയവർ സംസാരിച്ചു.