കാഞ്ഞിരപ്പള്ളിയിലെ സർക്കാർ നേഴ്സിംഗ് കോളേജ് പ്രവർത്തനം തുടങ്ങി
കാഞ്ഞിരപ്പള്ളി : സംസ്ഥാന സർക്കാർ കാഞ്ഞിരപ്പള്ളിയിൽ പുതുതായി അനുവദിച്ച നേഴ്സിംഗ് കോളേജ് പ്രവർത്തനം തുടങ്ങി. കേരള പിറവി ദിനത്തിൽ കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ ഇല്ലത്തുംകടവിൽ ഇല്ലത്തുപറമ്പിൽ ഇ എം ഇ സഹാക്കിന്റെ ഉടമസ്ഥതയിലുള്ള ജാസ് വ്യാപാര സമുച്ചയത്തിലാണ് പ്രവർത്തനം തുടങ്ങിയത്. ആദ്യഘട്ടമെന്ന നിലയിൽ 40 വിദ്യാർത്ഥികൾക്കാണ് ബിഎസ് സി നേഴ്സിംഗ് ക്ലാസിൽ അഡ്മിഷൻ നൽകിയിട്ടുള്ളത്.ഇവർക്ക് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പരിശീലനം നൽകും.ജനറൽ ആശുപത്രിയിലെ കിടക്കകളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് നേഴ്സിംഗ് കോഴ്സിൻ്റെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കും.പുതിയ കോഴ്സുകളും അനുവദിക്കും.
മുതിർന്ന സി പി ഐ എം നേതാവും മുൻ നിയമസഭാംഗവുമായ കെ ജെ തോമസ്, ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ.പി ഷാ നവാസ്, സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ്, ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് എന്നിവരുടെ ശ്രമഫലമായിട്ടാണ് കാഞ്ഞിരപ്പള്ളിയിൽ നേഴ്സിംഗ് കോളേജ് അനുവദിച്ചത്. ഇതിന്റെ ഔപചാരികമായ ഉദ്‌ഘാടനം ഈ മാസം നടക്കും