KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി അനുസ്മരണ ദിനാചരണം നടത്തി

കാഞ്ഞിരപ്പള്ളി . മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 39 മത് രക്തസാക്ഷിത്വ ദിനം കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്ര പുനരർപ്പണ ദിനമായി ആചരിച്ചു . മുൻ ഉപപ്രധാനമന്ത്രി സർദാർ വല്ലഭായി പട്ടേൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുടെ ജന്മദിന അനുസ്മരണവും നടന്നു .

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു പത്യാലയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡന്റ് പി ജിരാജ് അനുസ്മരണദിനാചരണം ഉദ്ഘാടനം ചെയ്തു . ഡി സി സി ജനറൽ സെക്രട്ടറി റോണി കെ ബേബി അനുസ്മരണ സന്ദേശം നൽകി . ഡി സി സി അംഗം രഞ്ജു തോമസ്, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ഒ എം ഷാജി, അബ്ദുൽ ഫത്താക്ക്, പി മോഹനൻ , ബിനു കുന്നുംപുറം, മാത്യു കുളങ്ങര, പി എ താജു, അജ്മൽ പാറക്കൽ , ദിലിപ് ചന്ദ്രൻ, നെസീമ ഹാരിസ്, തോമസുകുട്ടി ഞള്ളത്തുവയലിൽ, അസ്സി പുതുപ്പറമ്പിൽ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ഷിനാസ് കിഴക്കയിൽ, ലിന്റു ഈഴക്കുന്നേൽ, നേതാക്കളായ സജി ഇല്ലത്തുപറമ്പിൽ, അൻവർ പുളിമൂട്ടിൽ, ഫസിലി കോട്ടവാതിൽക്കൽ, അൻവർഷാ കോനാട്ടുപറമ്പിൽ, സണ്ണി കിഴവഞ്ചിയിൽ, സഫറുള്ളാ ഖാൻ, റ്റിഹാന ബഷീർ ,ബിന്നി അമ്പിയിൽ, നദീർ മുഹമ്മദ് , ഷെജീർ മേച്ചേരിത്താഴെ, സക്കീർ കല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു .

error: Content is protected !!