വിസ്മയമായി സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ നടന്ന റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എക്സ്പോ
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ ഗോൾഡൻ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എക്സിബിഷൻ – എക്സ്പ്ലോറ-23 നടത്തി. സ്കൂള്‍ മാനേജര്‍ സിസ്റ്റർ ജാന്‍സി മരിയ മഞ്ഞനാനിക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റർ ലിറ്റില്‍ റോസ് എസ്എബിഎസ്, പിടിഎ പ്രസിഡന്റ് ആന്റണി മാര്ട്ടിന്, റോബോകോര്പ് സിഇഒ ജഗന്നാഥന് റാം, ആദിത്യന് സിനു എന്നിവർ പ്രസംഗിച്ചു.
ഒന്നുമുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലെ കുട്ടികൾ നിർമിച്ച വിവിധ തരത്തിലുള്ള റോബോട്ടിക്സ് മോഡലുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള നൂതന സാങ്കേതിക കണ്ടുപിടിത്തങ്ങൾ എന്നിവ എക്സ്പോയിൽ പ്രദർശിപ്പിച്ചു.
ഗെയിമിംഗ് റൂം, ത്രീഡി തിയറ്റർ, പ്ലേയ് സ്റ്റേഷൻ റൂം, മിനി പ്ലാനറ്റോറിയം, ചന്ദ്രയാൻ മോഡൽ, വെർച്വൽ റിയാലിറ്റി റൂം, ത്രീഡി പ്രിന്റിംഗ് വിദ്യകൾ, വിദ്യാർഥികൾ സ്വന്തമായി നിർമിച്ച മൈനിംഗ് സേഫ്റ്റി റോബോട്ടും ഇലക്ട്രിക് സൈക്കിളും തുടങ്ങിയവ എക്സ്പോയിലെ മുഖ്യ ആകർഷണമായിരുന്നു.