വൈദ്യുതാഘാതം ഏറ്റ് തെങ്ങിൽ നിന്ന് വീണ് മരിച്ചു

കാഞ്ഞിരപ്പള്ളി :തെങ്ങിൽ കയറി ഓല മടൽ വെട്ടിയിട്ടപ്പോൾ വൈദ്യുതാഘാതം ഏറ്റ് തെങ്ങിൽ നിന്ന് താഴെ വീണ് യുവാവ് മരിച്ചു.പുനലൂർ കോമളംകുന്ന് പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ പാറത്തോട് മുക്കാലിയിൽ താമസക്കാരനായ അനസ് നിവാസിൽ (തലപ്പാകെട്ടിൽ ) മുഹമ്മദ് അനസ് (48) ആണ് മരിച്ചത്.

വെഞ്ചേമ്പ് മുസ്ലിം ജമാഅത് പള്ളിയിൽ തിങ്കളാഴ്ച രാത്രി സംസ്കാരം നടത്തി.ഭാര്യ റസീന.

തിങ്കളാഴ്ച രാവിലെ 9 മണിയോടെ കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്തിലെ പുത്തൻ വീട്ടിൽ പുരയിടത്തിലെ തെങ്ങിൽ കയറുമ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

error: Content is protected !!