കാട്ടുപന്നികളെ ജനവാസ മേഖലയിൽ ഇറക്കിവിട്ടതിൽ പ്രതിഷേധിച്ച് വനംവകുപ്പ് ഓഫീസ് ഉപരോധിച്ചു
മുണ്ടക്കയം: പമ്പ റേഞ്ചിലെ വനംവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ പമ്പയിൽനിന്നു പിടികൂടിയ കാട്ടുപന്നികളെ ജനവാസ മേഖലയായ ചെന്നാപ്പാറ, കോരുത്തോട് ഭാഗങ്ങളിൽ കൂട്ടത്തോടെ ഇറക്കിവിട്ട വനംവകുപ്പ് നടപടിയിൽ പ്രതിഷേധിച്ച് പെരുവന്താനം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. നാളുകളായി വന്യമൃഗശല്യം രൂക്ഷമായ മേഖലയിലാണ് വനംവകുപ്പിന്റെ ഈ ജനദ്രോഹ നടപടി. ഇതൊരു സൂചനാസമരമാണെന്നും ആയിരക്കണക്കിന് ആളുകളെ അണിനിരത്തി ദേശീയപാത ഉപരോധം ഉൾപ്പെടെയുള്ള ജനകീയ പ്രക്ഷോഭം നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
ഷാജഹാൻ മഠത്തിൽ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. വി.സി. ജോസഫ് വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. നൗഷാദ് ഇല്ലിക്കൽ, ജോൺ പി. തോമസ്, അയൂബ് ഖാൻ, ബി. ജയചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ നിജിനി ഷംസുദ്ദീൻ, ശ്രീജ ഷൈൻ, നേതാക്കളായ കെ.കെ. ജനാർദനൻ, ഷാജി പുല്ലാട്ട്, കെ.ആർ. വിജയൻ, ഇ.ആർ. ബൈജു, ഷീബ ബിനോയ്, ടോംസ് കുര്യൻ, ശരത് ഒറ്റപ്ലാക്കൻ, എബി പാലൂർക്കാവ്, ജയപ്രകാശ്, പി.കെ. ഷാജി, സത്യൻ ചെന്നാപ്പാറ എന്നിവർ പ്രസംഗിച്ചു