നാടിന് ഏറെ പ്രിയങ്കരനായ അച്ചപ്പിയുടെ ജീവൻ നിലനിർത്താൻ സഹായിക്കു..
കാഞ്ഞിരപ്പള്ളി : ആനിത്തോട്ടം ഭാഗത്ത് പുളിമൂട്ടിൽ അച്ചപ്പി എന്ന അബ്ദുൽ സലാമാണ് (48) സുമനസ്സുകളുടെ സഹായം തേടുന്നത്. വർഷങ്ങളായി ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലർത്തിയിരുന്ന അച്ചപ്പിക്ക് നാലുവർഷം മുമ്പാണ് പ്രമേഹത്തിന്റെ അസുഖം പിടിപെടുന്നത്. അതിന് മരുന്ന് കഴിച്ചു കൊണ്ടായിരുന്നു ജോലി നോക്കിയിരുന്നത്.
രണ്ടു മാസം മുമ്പ് ഓട്ടോ ഓടിച്ചു കൊണ്ടിരിക്കേ ബോധരഹിതനായി വീണ അച്ചപ്പിയെ നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെനിന്നും രോഗത്തിന്റെ സങ്കീർണാവസ്ഥ തിരിച്ചറിഞ്ഞ് ആശുപത്രി അധികൃതർ വിദഗ്ധ ചികിത്സാക്കായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് വൃക്കകളും പ്രവർത്തനരഹിതമാണെന്ന് തിരിച്ചറിയുന്നത് . ഇതോടൊപ്പം ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും രണ്ടുതവണ മൈനർ അറ്റാക്ക് ഉണ്ടാവുകയും ചെയ്തു.
സ്വന്തമായി ഒരു വീടു പോലും ഇല്ലാത്ത അച്ചപ്പി തന്റെ മാതാവും ഭാര്യയും മൂന്നു മക്കളുമായി വാടക വീട്ടിലാണ് താമസം. മൂത്ത മകളുടെ വിവാഹം കഴിഞ്ഞെങ്കിലും വിവാഹബന്ധം വേർപെടുത്തി അച്ചപ്പി ക്കൊപ്പമാണ് താമസം. രോഗത്തിന്റെ തുടക്കത്തിൽ തന്നെ ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്തുന്നതിന് ഓട്ടോറിക്ഷ വിൽക്കുകയും ചെയ്തു. ഇപ്പോൾ യാതൊരുവിധ വരുമാനവും ഇല്ലാത്ത അവസ്ഥയിലാണ്.
ബന്ധുക്കളുടെയും അയൽവാസികളും ടെയും സുഹൃത്തുക്കളുടെയും കാരുണ്യത്തി ലാണ് ഇപ്പോൾ ചികിത്സയും ഭക്ഷണ ചിലവുകളും നടക്കുന്നത്. ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്യണം. ഐസിയു ഉള്ള ആശുപത്രിയിൽ മാത്രമേ ഡയാലിസിസ് ചെയ്യാൻ കഴിയു . ഇതിനുള്ള ചിലവും വീട്ടുവാടകയും ഭക്ഷണത്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ . ഈ സാഹചര്യത്തിൽ സഹായം അഭ്യർത്ഥിച്ചുകൊണ്ട് അച്ചപ്പി എന്ന അബ്ദുൽസലാം തന്റെ സുഹൃത്ത് ഓട്ടോ ഡ്രൈവർ റിയാസ് ആദവുമായി ചേർന്ന് ഇന്ത്യൻ ബാങ്ക് കാഞ്ഞിരപ്പള്ളി ശാഖയിൽ ജോയിൻറ് അക്കൗണ്ട് എടുത്തിട്ടുണ്ട്.
ABDUL SALAM and RIYAS ADAM
ACCOUNT NO 7639287410
IFSE CODE IDIB 000K277
ഫോൺ അച്ചപ്പി 9207444919
സുമനസ്സുകൾ അച്ചപ്പിയെ സഹായിക്കുവൻ മുൻകൈ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു..