KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

” ജലം ജീവിതം ” പദ്ധതിയോട് അനുബന്ധിച്ച് തെരുവ് നാടകം നടത്തി.

കാഞ്ഞിരപ്പള്ളി : ഗവൺമെന്റ് വിഎച്ച്എസ്എസ് മുരിക്കുംവയൽ എൻഎസ്എസ് യൂണിറ്റ്, അമൃത് മിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവ ചേർന്ന് നടത്തുന്ന ജലം ജീവിതം പദ്ധതിയുടെ പ്രവർത്തനങ്ങൾ ഈരാറ്റുപേട്ട ഗവൺമെന്റ് ഹൈസ്കൂളിൽ വച്ചു നടത്തി.

സ്കൂൾ എച്ച് എം ബീനമോൾ കെ എം അധ്യക്ഷയായി. യോഗത്തിൽ എസ് എം ഡി സി ചെയർപേഴ്സൺ അബ്ദുള്ള ഖാൻ ഉദ്ഘാടനം നിർവഹിച്ചു.

വിഎച്ച്എസ്എസ് പ്രിൻസിപ്പൽ സുരേഷ് ഗോപാൽ. പി. എസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബി. സുനിൽകുമാർ, അധ്യാപകൻ അഗസ്റ്റിൻ സേവിയർ എന്നിവർ സംസാരിച്ചു. ജലസംരക്ഷണം, ഖര മാലിന്യ സംസ്കരണം എന്ന ആശയവുമായി എൻഎസ്എസ് അംഗങ്ങൾ തെരുവുനാടകം അവതരിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ, എൽ പി വിഭാഗങ്ങൾക്ക് മെസ്സേജ് മിറർ, ക്യാമ്പസ് ക്യാൻവാസ്, കുട്ടികൾക്ക് കലണ്ടർ, മെസ്സേജ് സ്കെയിൽ, എന്നിവ വിതരണം ചെയ്തു.

error: Content is protected !!