KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിൽ എഴുപതുകാരിയുടെ വയറ്റിൽ നിന്നും ആറ് കിലോയോളം തൂക്കം വരുന്ന മുഴ നീക്കം ചെയ്തു

കാഞ്ഞിരപ്പള്ളി: എഴുപതുകാരിയുടെ വയറ്റിൽ നിന്നും ആറ് കിലോയോളം തൂക്കം വരുന്ന മുഴ നീക്കം ചെയ്തു.
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാണ് ഏന്തയാർ സ്വദേശിനിയുടെ അണ്ഡാശയത്തിൽ നിന്നും മുഴ നീക്കം ചെയ്തത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് എഴുപതുകാരി. കുറച്ചു നാളുകളായി വയറ് അമിതമായി വീർത്ത വരുന്നതിനെ തുടർന്നാണ് ഇവർ ചികിത്സയ്ക്കായി എത്തിയത്.

കഴിഞ്ഞ രണ്ടാഴ്ച മുമ്പ് നടത്തിയ സ്കാനിങ്ങിൽ അണ്‌ഡാശയത്തിനുള്ളിൽ വലിയൊരു മുഴയുള്ളതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. 5.856 കിലോ ഗ്രാം തൂക്കം വരുന്ന മുഴ നീക്കം ചെയ്തു. ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ജി.എല്‍. പ്രശാന്ത്, ഡോ. അരുണ്‍ കുമാര്‍, ഡോ. ഐഷ എന്നിവരും അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. രേഖ, ഡോ. മിനി,ഡോ.സുഹൈൽ സ്റ്റാഫ് നേഴ്‌സ് വി. മഞ്ജു തുടങ്ങിയവര്‍ ശസ്ത്രക്രിയ്ക്ക് നേതൃത്വം നല്‍കി.

error: Content is protected !!