ആദിവാസി കുടുംബങ്ങൾക്ക് സുരക്ഷ കേന്ദ്രം ഒരുക്കി എരുമേലി എം.ഇ.എസ്. കോളേജിലെ വിദ്യാർത്ഥികൾ
എരുമേലി എം. ഇ. എസ്. കോളേജിലെ സാമൂഹിക പ്രവർത്തന വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രയത്ന 2023 ഗ്രാമീണ പുനരുദ്ധാരണ സഹവാസ ക്യാമ്പ് വയനാട് ഇരുളം മരിയനാടിൽ വെച്ച് നടത്തപെടുകയുണ്ടായി. ക്യാമ്പിന്റെ ഭാഗമായി ആദിവാസി കുടിയേറ്റ സമര ഭൂമിയിലെ തകർന്നു കിടന്ന കെട്ടിടം സുരക്ഷ കേന്ദ്രമാക്കി പുനരുദ്ധരിച്ചു. നാറൂറിലധികം കുടുംബങ്ങൾ ഉള്ള ആ പ്രദേശത്ത് വന്യ മൃഗങ്ങളുടെ ഭീക്ഷണിയിലും പ്രതികൂല കാലാവസ്ഥയിലും നിന്ന് രക്ഷനേടുവാൻ മറ്റു സുരക്ഷ മാർഗങ്ങൾ ഇല്ലാതെ ഇരിക്കെയാണ് വിദ്യാർത്ഥികൾ ഉപയോഗ്യതശൂന്യമായി കിടന്നിരുന്ന കെട്ടിടം പുനരുദ്ധരിച്ചു നൽകിയത്.
വിദ്യാർത്ഥി പ്രതിനിധികൾ ആയ അജ്മൽ കെ. എ., സൂര്യ കെ. ജി., അഭിരാമി വിനോദ് എന്നിവരിൽനിന്നും ആദിവാസി ഭൂസമര നേതാക്കൾ ആയ ശ്രീമതി ബീന ശ്രീകുമാർ, ശ്രി എ ചന്തുണി, വാർഡ് മെമ്പർ ഓ കെ. ലാലു എന്നിവർ താക്കോൽ ഏറ്റുവാങ്ങി. കൂടാതെ കായിക സമഗ്രഹികളും പഠന കിറ്റുകളും പ്രദേശവാസികൾ ആയ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
ഒക്ടോബർ 26 മുതൽ 30 വരെ നടത്തപെട്ട ക്യാമ്പിൽ ആദിവാസി ഭൂസമര നേതാവ് ശ്രി ബി ബി ബോളൻ, ഏകതാ പരീക്ഷത് ജില്ലാ ചെയർമാൻ ശ്രി വിനോദ് ഗോപാലൻ, എം. ഈ. എസ്. കോളേജ് സാമൂഹിക പ്രവർത്തന വിഭാഗം മേധാവി ചിഞ്ചു ചാക്കോ, അധ്യാപകർ ആയ സൽമ അലി, മുഹമ്മദ് ഷിവാസ് കെ. എസ്., സ്റ്റുഡന്റ് കോർഡിനേറ്റർസ് ആൽബിൻ ജോഷി, ആര്യമോൾ എൽ, സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിംഗ് ഡയറക്ടർ ശ്രി അശോക് നെന്മാറ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.