പശ്ചാത്തലമേഖല വികസിച്ചാൽ മാത്രമേ വികസനം സാധ്യമാകൂ : മുൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്
പൊൻകുന്നം : പശ്ചാത്തലമേഖല വികസിച്ചാൽ മാത്രമേ കേരളത്തിന് വികസനം സാധ്യമാകൂ എന്ന് മുൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്. ചിറക്കടവ് പഞ്ചായത്തിൽ നടന്ന വിഷൻ – 2050 സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പശ്ചാത്തലവികസനം താമസിച്ചാൽ വ്യവസായത്തിന് അത് തടസമാകും. വൈദ്യുതി രംഗത്ത് നല്ലൊരു ട്രാൻസ്മിഷൻ ലൈൻ പോലുമില്ല.
ഇതൊക്കെ ഇപ്പോൾ തിരുത്തിയാൽ മാത്രമേ വളർച്ചയുടെ നേട്ടം കേരളത്തിൽ ഉണ്ടാക്കാൻ കഴിയൂ. കടത്തിൽനിന്ന് പുറത്ത് കടക്കാൻ കടത്തെക്കാൾ വേഗത്തിൽ വളരണമെന്നും തോമസ് ഐസക് പറഞ്ഞു.
ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ.സുമേഷ് ആൻഡ്രൂസ്, എം.ടി. ശോഭന, ആന്റണി മാർട്ടിൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.പി. റെജി, സി.ജെ. ബീന, എസ്. ഷാജി, ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി. രവീന്ദ്രൻ നായർ, ഷാജിഎന്നിവർ പ്രസംഗിച്ചു.